കെയ്റ്റ്‌ലിൻ ഡെവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈറ്റ്‍ലിൻ ഡെവർ
Kaitlyn Dever TIFF 2014.jpg
ഡെവർ 2014 ലെ ടോറാൻറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
ജനനം (1996-12-21) ഡിസംബർ 21, 1996  (26 വയസ്സ്)
തൊഴിൽനടി
സജീവ കാലം2009–ഇതുവരെ

ഒരു അമേരിക്കൻ നടിയാണ് കൈറ്റ്‍ലിൻ ഡെവർ (ജനനം: ഡിസംബർ 21, 1996)[1][2]. ആൻ അമേരിക്കൻ ഗേൾ: ക്രിസ സ്റ്റാൻഡ്സ് സ്ട്രോംഗ് എന്ന അമേരിക്കൻഗേൾ സിനിമാ പരമ്പരയിലെ ഗ്വെൻ തോംപ്സൺ, ജസ്റ്റിഫൈഡ് എന്ന ടെലിവിഷൻ പരമ്പരയിലെ ലോററ്റ മക് ക്രീഡി, 2011 മുതൽ‍ 2017 വരെ ഫോക്സ് ടെലിവിഷൻ പ്രക്ഷേപണം ചെയ്തതും പിന്നീട് ഫോക്സ് (2018) ഏറ്റെടുത്തതുമായ ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് എന്ന ടെലിവിഷൻ പരമ്പരയിലെ ഇവ ബാക്സ്റ്റർ, ഷോർട്ട് ടേം 12 എന്ന ചിത്രത്തിലെ ജെയ്ഡൻ കോൾ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷക ശ്രദ്ധ നേടിയത്.

ജീവിതരേഖ[തിരുത്തുക]

അരിസോണയിലെ ഫീനിക്സിൽ കാത്തി, ടിം ഡെവർ എന്നിവരുടെ മകളായി ജനിച്ചു.[3][4] അഞ്ചുവയസ്സുള്ളപ്പോൾ കലാവിഷയങ്ങളിൽ അതിയായ താൽപര്യ പ്രകടിപ്പിക്കുകയും മാതാപിതാക്കൾ ഒരു അഭിനയ പരിശീലന വിദ്യാലയത്തിലേക്ക് അയക്കുകയും ചെയ്തു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവരെ ജിംനാസ്റ്റിക്സ്, ബാലെ, സ്കേറ്റിംഗ് എന്നിവയിലും അവർ പങ്കെടുത്തിരുന്നു. കുടുംബം പിന്നീട് ടെക്സസിലെ ഡാളസിലിലേക്കു താമസം മാറുകയും അവിടെ ഡാലസ് യങ്ങ് ആക്ടേഴ്സ് സ്റ്റുഡിയോയിൽ ഒരു മാസം നീണ്ട അഭിനയ സംബന്ധിയായ പരിപാടികളിൽ ചേർന്നു. ലോസ് ആഞ്ചലസിലേയ്ക്കു തട്ടകം മാറ്റുന്നതിനു മുമ്പ്, സ്റ്റുഡിയോയിൽ തന്റെ അഭിനയ നൈപുണ്യം സ്ഫുടം ചെയ്തെടുക്കുന്ന കാലത്തുതന്നെ അവർ അനേകം വാണിജ്യ പരസ്യങ്ങളിലേയ്ക്കും കരാർ ചെയ്യപ്പെട്ടിരുന്നു.[5]

അഭിനയരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2009 ആൻ അമേരിക്കൻ ഗേൾ: ക്രിസ്സ സ്റ്റാൻഡ്സ് സ്ട്രോംഗ് ഗ്വെൻ തോപ്സൺ Direct-to-video
2011 ബാഡ് ടീച്ചർ സാഷ അബർനാതി
J. എഡ്ഗാർ പാമറുടെ മകൾ
2013 ദ സ്പെക്ടാക്കുലർ നൌ ക്രിസ്റ്റൽ
ഷോർട് ടേം12 ജെയ്ഡൻ കോൾ
2014 ലാഗ്ഗീസ് മിസ്റ്റി
മെൻ, വിമൻ & ചിൽഡ്രൺ ബ്രാൻഡി ബെൽറ്റ്മെയെർ
2017 ആൾ സമ്മേർസ് എൻഡ് ഗ്രേസ് ടർണർ
വീ ഡോണ്ട് ബിലോംഗ് ഹിയർ ലിലി ഗ്രീൻ
ഡെട്രോയിറ്റ് കാരെൻ മല്ലോയ്
ഔട്ട്സൈഡ് ഇൻ ഹിൽഡി ബീസ്ലി
2018 ദ ഫ്രണ്ട് റണ്ണർ ആൻഡിര്യ ഹാർട്ട്
ബ്യൂട്ടിഫുൾ ബോയ് ലോറൻ
2019 ദെം ദാറ്റ് ഫോളോ[6] ഡില്ലി പിക്കറ്റ് Post-production
ബുക്ക്സ്മാർട്ട് Post-production

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2009 മേക്ക് ഇറ്റ് ഓർ ബ്രേക്ക് ഇറ്റ് Adorable Girl Episode: "Pilot"
2009 മോഡേൺ ഫാമിലി Bianca Douglas Episode: "Fizbo"
2010 പ്രൈവറ്റ് പ്രാക്ടീസ് Paige Episode: "Love Bites"
2010 പാർട്ട് ഡോൺ Escapade Dunfree Episode: "Party Down Company Picnic"
2011 സിനിമ വെറൈറ്റ് Michelle Loud ടെലിവിഷൻ സിനിമ
2011 ദ മെന്റലിസ്റ്റ് Trina Episode: "Blood for Blood"
2011–2015 ജസ്റ്റിഫൈഡ് Loretta McCready 17 episodes
2011 കർബ് യൂർ എൻതൂസ്യാസം Kyra O'Donnell Episode: "The Divorce"
2011–present ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് Eve Baxter Main role; 129 episodes
2019 അൺബിലീവബിൾ Marie മിനി പരമ്പര

വീഡിയോ ഗെയിം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2016 Uncharted 4: A Thief's End Cassie Drake Voice and motion capture

അവലംബം[തിരുത്തുക]

  1. "KAITLYN DEVER Eve on ABC's "Last Man Standing"". ABC Medianet. മൂലതാളിൽ നിന്നും നവംബർ 9, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2011.
  2. Ephraim, Molly (December 21, 2013). "The little sis I never had but always dreamed for is 17 today! Happy bday @KaitlynDever". Twitter.
  3. "KAITLYN DEVER Eve on ABC's "Last Man Standing"". ABC Medianet. മൂലതാളിൽ നിന്നും നവംബർ 9, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2011.
  4. "Kaitlyn Dever: A booming career - at just 17". Philly.com. January 16, 2014. ശേഖരിച്ചത് May 15, 2015.
  5. "KAITLYN DEVER Eve on ABC's "Last Man Standing"". ABC Medianet. മൂലതാളിൽ നിന്നും നവംബർ 9, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 7, 2011.
  6. N'Duka, Amanda (October 3, 2017). "Kaitlyn Dever Cast In Dramatic Thriller 'Them That Follow'". Deadline.com. ശേഖരിച്ചത് October 4, 2017.
"https://ml.wikipedia.org/w/index.php?title=കെയ്റ്റ്‌ലിൻ_ഡെവർ&oldid=3678149" എന്ന താളിൽനിന്ന് ശേഖരിച്ചത്