കൃഷ്ണകിരീടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണകിരീടം
Clerodendrum paniculatum.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
ഡിവിഷൻ: പൂച്ചെടി
ക്ലാസ്സ്‌: Magnoliopsida
നിര: Lamiales
കുടുംബം: Lamiaceae
ജനുസ്സ്: Clerodendrum
വർഗ്ഗം: paniculatum
ശാസ്ത്രീയ നാമം
Clerodendrum paniculatum

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്,പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌[1]. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു.വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്[2] ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും‍ ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.

ചിത്രശാല‍[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/3139.html
  2. http://www.flowersofindia.net/catalog/slides/Pagoda%20Flower.html
കൃഷ്ണകിരീടം
സംസ്കൃതത്തിലെ പേര് കൃഷ്ണകിരീട
വിതരണം ഇന്ത്യ
രസം കഷായം,തിക്തം
ഗുണം ലഘു,രൂക്ഷം
വീര്യം ശീതം
"https://ml.wikipedia.org/w/index.php?title=കൃഷ്ണകിരീടം&oldid=2392511" എന്ന താളിൽനിന്നു ശേഖരിച്ചത്