കുമാർ വിശ്വാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമാർ വിശ്വാസ്
തൊഴിൽകവി, Associate Professor
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംM.A., PhD., DLit
GenreRomantic Poetry
വെബ്സൈറ്റ്
http://www.kumarvishwas.com

ഹിന്ദി ഭാഷയിലെ കവിയും[1] അധ്യാപകനും ആണ് കുമാർ വിശ്വാസ് (ജനനം: 1970 ഫെബ്രുവരി 10). 1970 ഫെബ്രിവരി 10-ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ പിൽകുവിൽ ഗൗർ ബ്രാഹ്മിണ കുടുംബത്തിൽ പിതാവ് ചന്ദ്രപാൽ ശർമ മാതാവ് രമ ശർമ എന്നിവരുടെ ഏറ്റവും ഇളയ സന്തതിയായി ജനിച്ചു. [2]

രാജസ്ഥാനിലെ ലാലാ ലജ്പത് റായ് കോളേജിൽ 1994ൽ ഹിന്ദി സാഹിത്യത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇദ്ദേഹം ആം ആദ്മി പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടിവ് അംഗമാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം അമേതി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മൽസരിക്കും എന്ന് ആം ആദ്മി പാർട്ടി സൂചിപ്പിക്കുകയുണ്ടായി.[3] അണ്ണാ ഹസാരെയുടെ നേത്രത്ത്വത്തിൽ 2011-ൽ നടന്ന അഴിമതി വിരുദ്ധ സമരത്തിൽ വിശ്വാസ് പങ്കെടുത്തിരുന്നു.[2]

വിവാദങ്ങൾ[തിരുത്തുക]

2008-ലെ വിവാദ വംശീയ പരാമർശം[തിരുത്തുക]

2008ൽ റാഞ്ചിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറി ആൻഡ് ഫോർത്ത് ടെക്‌നോളജി സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ പ്രസംഗിക്കവെ വിശ്വാസ് വംശീയമായ പരാമർശം നടത്തുകയുണ്ടായി. നേരത്തെ കേരളത്തിൽ നിന്നുള്ള കറുത്ത മെലിഞ്ഞ നഴ്സുമാരായിരുന്നു ആശുപത്രികളിൽ ഉണ്ടായിരുന്നത്. കണ്ടാൽ തന്നെ അറിയാതെ സഹോദരി എന്നു വിളിച്ചു പോവുകയും പലരും ബയോഡേറ്റയിൽ ഫോട്ടോ പോലും വയ്ക്കാൻ മടിച്ചിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ നിന്നുള്ള സുന്ദരികളായ നഴ്സുമാരാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. കുളിച്ചു പെർഫ്യൂം എല്ലാം പൂശി ഇവരെത്തുമ്പോൾ തന്നെ അസുഖമില്ലാത്തവർക്കും കൂടി ആശുപത്രിയിൽ കിടക്കാൻ തോന്നുമെന്നും കുമാർ വിശ്വാസ് പറയുകയുണ്ടായി. [4][5]

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആം ആദ്മി പാർട്ടി കേരള ഘടകവും ഉൾപ്പെടെ നിരവധി സംഘടനകൾ വിശ്വാസിനെതിരെ രംഗത്തു വന്നതിനെ തുടർന്ന് അദ്ദേഹം 2014 ജനുവരിയിൽ ക്ഷമ ചോദിച്ചിരുന്നു .[6][7]

അവലംബം[തിരുത്തുക]

  1. "Kejriwal aide Kumar Vishwas fears threat to life". zeenews.india.com. zeenews.india.com. Archived from the original on 2013-09-05. Retrieved 2013 സെപ്റ്റംബർ 5. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "Biography of Kumar Vishwas". poemhunter.com.
  3. "Aam Aadmi Party hints it may put up this man against Rahul Gandhi". NDTV. Archived from the original on 2014-01-25. Retrieved 2013-12-12.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "മലയാളി നഴ്സുമാരെ അധിക്ഷേപിച്ച് കുമാർ വിശ്വാസ്". മനോരമഓൺലൈൻ. malayalam.yahoo.com. Archived from the original on 2014-01-22. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "മലയാളി നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ച് കുമാർ വിശ്വാസ്". മംഗളം. Archived from the original on 2014-01-22. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "വിവാദ പരാമർശം: കുമാർ വിശ്വാസ് മാപ്പ് പറഞ്ഞു". മാതൃഭൂമി. Archived from the original on 2014-01-22. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "കുമാർ വിശ്വാസ് മലയാളി നേഴ്സുമാരോട് ക്ഷമ പറയണം: ഷീല ചെറു". deshabhimani.com. Archived from the original on 2014-01-22. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കുമാർ_വിശ്വാസ്&oldid=4017809" എന്ന താളിൽനിന്ന് ശേഖരിച്ചത്