Jump to content

കുമാരപുരം കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമാരപുരം കൂട്ടക്കൊല
സ്ഥലം കുമാരപുരം, ട്രിങ്കോമാലി ജില്ല, ശ്രീലങ്ക
തീയതി11 ഫെബ്രുവരി 1996 (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴർ
ആക്രമണത്തിന്റെ തരം
വെടിവെപ്പ്, ബലാത്സംഗം
ആയുധങ്ങൾതോക്കുകൾ
മരിച്ചവർ24
മുറിവേറ്റവർ
28
Suspected perpetrators
ശ്രീലങ്കൻ സൈന്യം

1996 ഫെബ്രുവരി 11 ന് 24 തമിഴ് അഭയാർത്ഥികളെ ശ്രീലങ്കൻ സുരക്ഷാ സേന വെടിവെച്ചു കൊന്നു. ഈ സംഭവം, കുമാരപുരം കൂട്ടക്കൊല, എന്നറിയപ്പെടുന്നു. 1996 ലെ ട്രിങ്കോമാലീ കൂട്ടക്കൊല അല്ലെങ്കിൽ 1996 ലെ കിള്ളിവെഡ്ഡി കൂട്ടക്കൊല എന്നും ഇവ അറിയപ്പെടുന്നു. 13 സ്ത്രീകളും, പത്തു വയസ്സിനു താഴെ പ്രായമുള്ള 9 കുട്ടികളും ഉൾപ്പെടെ, 24 പേരാണു ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 28 ഓളം പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിനുത്തരവാദികളായ സൈനികരേയും, സമാന്തര സൈന്യത്തിലെ അംഗങ്ങളേയും പിന്നീട് സർക്കാർ അറസ്റ്റു ചെയ്തു. 2004 ൽ ഈ കേസിലുള്ള വിചാരണ തുടങ്ങി.[1]

പശ്ചാത്തലം

[തിരുത്തുക]

ശ്രീലങ്ക ബ്രിട്ടന്റെ കോളനി ആയിരുന്ന കാലത്ത് 60ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്. 1948 ൽ ശ്രീലങ്ക സ്വതന്ത്രമായതിനെത്തുടർന്ന്, ഈ തമിഴ് സമൂഹത്തിനു നേരെ കടന്നാക്രമണങ്ങളുണ്ടായി. ഇതു വിമത ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിലേക്കും, തദ്വാരാ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങളിലേക്കു വഴിവെച്ചു.[2]

കൂട്ടക്കൊല

[തിരുത്തുക]

1996 ഫെബ്രുവരി 11 ആം തീയതി ട്രിങ്കോമാലി ജില്ലയിലെ, കുമാരപുരത്താണു ഈ കൂട്ടക്കൊല നടന്നത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കു പ്രകാരം, 24 സാധാരണക്കാരായ ജനങ്ങളാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 13 പേർ സ്ത്രീകളായിരുന്നു, 12 വയസ്സിനു താഴെയുള്ള ഏഴു കുട്ടികളുണ്ടായിരുന്നു. ദെഹിവാട്ടേ സൈനിക ക്യാംപിനു സമീപമായിരുന്നു സംഭവം നടന്നത്. ശ്രീലങ്കൻ സർക്കാരിന്റെ സമാന്തര സൈനിക സംഘടനയിലെ അംഗങ്ങളും ഈ കൂട്ടക്കൊലക്കു നേതൃത്വം കൊടുത്തവരിലുണ്ടായിരുന്നു.[3][4] സംഭവം നടന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പ്, വിമതസംഘടനയായ തമിഴീഴ വിടുതലൈപ്പുലികൾ ശ്രീലങ്കൻ സൈന്യത്തിലെ രണ്ടു പട്ടാളക്കാരെ കൊലപ്പെടുത്തിയിരുന്നു, ഇതിനുള്ള പ്രതികാരമായിരുന്നു കുമാരപുരം കൂട്ടക്കൊല എന്നു സംശയിക്കപ്പെടുന്നു. ദൃക്സാക്ഷികളുടെ മൊഴികൾ പ്രകാരം, തമിഴന്മാർക്കു മരണം എന്നു ഉറക്കെ ആക്രോശിച്ചുകൊണ്ടാണു, സൈന്യം കുമാരപുരത്തേക്കു സംഘമായി എത്തിയത്. ഗ്രാമവാസകൾ വീടിനകത്തു കടന്നു വാതിലുകൾ അടച്ചെങ്കിലും, അവയെല്ലാ തല്ലിതകർത്തു സൈന്യം അകത്തു കടന്നു.

17 വയസ്സുള്ള ധർമ്മലക്ഷ്മി എന്ന പെൺകുട്ടിയെ, തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്തതിനുശേഷം വെടിവെച്ചുകൊന്നു.[5] ഇതു തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ ആന്റൺ ജോസഫ് എന്ന കുട്ടിയെ സൈന്യം വെടിവെച്ചു കൊന്നു.[6]

അന്വേഷണം

[തിരുത്തുക]

സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചുവെങ്കിലും ആരും തന്നെ ശിക്ഷിക്കപ്പെട്ടില്ല. അക്രമത്തിനുപയോഗിച്ചുവെന്നു കരുതുന്ന ആയുധങ്ങളും, മറ്റു തെളിവുകളുമെല്ലാം അതു സൂക്ഷിച്ചിരുന്ന ഓഫീസിൽ വെച്ച് അഗ്നിക്കിരയായി നശിപ്പിക്കപ്പെട്ടു.[7][8]

അവലംബം

[തിരുത്തുക]
  1. "Government Extends Night of Prayer for a Week". Sundatimes. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Tamil Alienation". countrystudies.us. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Kumarapuram Massacre". Tamilnation. Archived from the original on 2016-08-24. Retrieved 2016-08-24.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Amnesty International Report 1997 - Sri Lanka Entry". derechos.org. Archived from the original on 2016-08-24. Retrieved 2016-08-24.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "University Teachers for Human Rights(Jaffna)". University of Maryland. Archived from the original on 2007-03-13. Retrieved 2016-08-24.{{cite web}}: CS1 maint: bot: original URL status unknown (link)
  6. Improving Civilian Protection in Sri Lanka. Human Rights Watch. September 2006. HRW2006.
  7. "The Bindunuwewa Massacre in Sri Lanka: A Cry for Justice". Asian Center for Human Rights. Archived from the original on 2016-08-24. Retrieved 2016-08-24.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "Kumarapuram massacre victims remembered". TamilNet. Archived from the original on 2016-08-24. Retrieved 2016-08-24.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കുമാരപുരം_കൂട്ടക്കൊല&oldid=3775634" എന്ന താളിൽനിന്ന് ശേഖരിച്ചത്