തമിഴീഴ വിടുതലൈപ്പുലികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം
ഈഴം വിടുതലൈ പുലികളുടെ ഔദ്യോഗിക ചിഹ്നം
ഈഴം വിടുതലൈ പുലികളുടെ ഔദ്യോഗിക ചിഹ്നം
Operational May 5, 1976 – May 18, 2009
Led by വേലുപ്പിള്ളൈ പ്രഭാകരൻ
Objectives ശ്രീലങ്കയുടെ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക
Active region(s) ശ്രീലങ്ക ശ്രീലങ്ക
Ideology തമിഴ് ദേശീയത
Major actions അസംഖ്യം ചാവേർ ആക്രമണങ്ങൾ, രാജീവ് ഗാന്ധി വധം,

crimes against life and health, attacks against civilians, use of child soldiers, acts of ethnic cleansing

Notable attacks Central Bank bombing, Palliyagodella massacre, Dehiwala train bombing and others.
Status 32 രാജ്യങ്ങൾ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചു[1]

തമിഴ്ഈഴ വിടുതലൈപ്പുലികൾ (തമിഴ്: தமிழீழ விடுதலைப் புலிகள், ISO 15919: tamiḻ iiḻa viṭutalaip pulikaḷ; ) അല്ലെങ്കിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നതു് വടക്കൻ ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയാണു്. എൽ.ടി.ടി.ഇ. എന്നു് കൂടുതലായറിയപ്പെടുന്ന സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രാഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു്.

പതനം[തിരുത്തുക]

ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. 2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി. 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു. പ്രഭാകരന്റെ രക്തസാക്ഷിത്വം മെയ് 18-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി.ബി.സി.യോട് സമ്മതിച്ചു.

വംശശുദ്ധീകരണം[തിരുത്തുക]

സിംഹളവംശജരെയും മുസ്ലീങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ നിന്ന് ബലമായി എ.ടി.ടി.ഇ. പുറത്താക്കിയിരുന്നു. [2][3] സ്വയമേവ ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരേ ആക്രമണങ്ങളും നടത്തിയിരുന്നു. ശ്രീലങ്കയുടെ വടക്കൻ മേഖലകളിൽ 1990-ലും കിഴക്കൻ മേഖലകളിൽ 1992-ലും ഇത്തരം വംശശുദ്ധീകരണം നടത്തപ്പെട്ടിരുന്നു. മുസ്ലീമുകൾ തമിഴ് ഈഴപ്രസ്ഥാനത്തെ പിന്തുണച്ചിരുന്നില്ല എന്നതായിരുന്നു ഈ നീക്കത്തിനു പിന്നിൽ.[4]

ചാവേറാക്രമണങ്ങൾ[തിരുത്തുക]

ഹമാസും ഇസ്ലാമിക് ജിഹാദും അൽ-ക്വൈദയും നടത്തിയതിനേക്കാൾ കൂടുതൽ ചാവേറാക്രമണങ്ങൾ എൽ.ടി.ടി.ഇ. നടത്തിയിട്ടുണ്ട് [5]

അവലംബം[തിരുത്തുക]

  1. Ministry of Defence (Sri Lanka)
  2. "Tamil Tigers: A fearsome force". BBC News. BBC News. 2 May 2000. ശേഖരിച്ചത് 2009-02-09. 
  3. Reddy, B. Muralidhar (13 April 2007). "Ethnic cleansing: Colombo". The Hindu (Chennai, India: The Hindu). ശേഖരിച്ചത് 2009-02-09. 
  4. "Is there religious freedom in Tamil Eelam?". TamilCanadian. ശേഖരിച്ചത് 2009-02-13. 
  5. ദീപിക.കോം പുലി വീണു. മടയിൽ വെടിയൊച്ച നിലച്ചു
"https://ml.wikipedia.org/w/index.php?title=തമിഴീഴ_വിടുതലൈപ്പുലികൾ&oldid=1796537" എന്ന താളിൽനിന്നു ശേഖരിച്ചത്