കുഫ്രി
കുഫ്രി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Himachal Pradesh |
ജില്ല(കൾ) | ശിംല |
ജനസംഖ്യ | 1,148 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 2,290 m (7,513 ft) |
31°06′N 77°15′E / 31.10°N 77.25°E
ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ശിംല ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് കുഫ്രി. തലസ്ഥാന നഗരമായ ശിംലയിൽ നിന്ന് 13 കി.മീ ദൂരത്തിൽ ദേശീയപാത 22 നോട് ചേർന്ന് കിടക്കുന്ന പട്ടണമാണ് കുഫ്രി.
ഭൂമിശാസ്ത്രം
[തിരുത്തുക]കുഫ്രി സ്ഥിതി ചെയ്യുന്നത് 31°06′N 77°15′E / 31.10°N 77.25°E അക്ഷാംശരേഖാംശത്തിലാണ്[1]. ശരാശരി ഉയരം 2,743 metres (9,000 feet) ആണ്.
ചരിത്രം
[തിരുത്തുക]ആദ്യകാലത്ത് ഈ പ്രദേശം നേപ്പാൾ രാജാവിന്റെ ഭരണ പ്രദേശത്തിനു കീഴിലായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ ഇത് ഇന്ത്യയുടെ ഭാഗമാക്കുകയായിരുന്നു. ഈ സ്ഥലം 1819 ൽ ബ്രിട്ടീഷുകാർ കണ്ടെത്തുന്നതിനു മുൻപ് അധികമാർക്കും എത്തിച്ചേരാൻ കഴിയാതെ കിടന്ന ഒരു സ്ഥലമായിരുന്നു.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]മഹസൂ കൊടുമുടി
[തിരുത്തുക]കുഫ്രിയിലെ ഏറ്റവും വലിയ കൊടുമുടിയായ മഹസ്സു പീക്ക് എന്നറിയപ്പെടുന്ന മഹസ്സു കൊടുമുടിയിൽ എത്തിച്ചേരണമെങ്കിൽ കനത്ത കാടുകളിലൂടെ നടക്കണം.
ഇന്ദിര ടൂറിസ്റ്റ് പാർക്ക്
[തിരുത്തുക]സമീപ കുന്നു പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ കാണുന്ന ഈ ഉദ്യാനം ഹിമാലയൻ നേച്ചർ പാർക്കിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വിക്കിവൊയേജിൽ നിന്നുള്ള കുഫ്രി യാത്രാ സഹായി