കുന്നോന്നി
ദൃശ്യരൂപം
കുന്നോന്നി | |
---|---|
ഗ്രാമം | |
Coordinates: 9°39′0″N 76°50′0″E / 9.65000°N 76.83333°E | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-35 |
കേരളത്തിലെ കോട്ടയം ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള ഒരു ഗ്രാമമാണ് കുന്നോന്നി.
സ്ഥാനം
[തിരുത്തുക]കോട്ടയത്ത് നിന്ന് ഏകദേശം 50 കിലോമീറ്ററും പൂഞ്ഞാറിൽ നിന്ന് ഏകദേശം 3 കിലോമീറ്ററും അകലെയാണ് കുന്നോന്നി ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവയാണ് ഗ്രാമത്തിന് അടുത്തുള്ള മറ്റു പട്ടണങ്ങൾ .
ജനസംഖ്യ
[തിരുത്തുക]ഒരു കാർഷിക ഗ്രാമമായ കുന്നോന്നിയിലെ ഭൂരിഭാഗം ആളുകളും റബ്ബർ കർഷകരാണ്. ഈ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 2500 ആണ്. ഇവരിൽ ഭൂരിഭാഗവും കർഷകരും ദിവസ വേതനക്കാരുമാണ്. സമീപകാലത്ത് കേരളത്തിനു പുറത്തും വിദേശങ്ങളിലും ഇവിടനിന്നുള്ള ധാരാളം ആളുകൾ ജോലി അന്വേഷിച്ചു പോകുന്നു. ഈ പ്രദേശത്തെ ജനസംഖ്യയിൽ ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടുന്നു.