കുത്താമ്പുള്ളി സാരി
തൃശൂർ ജില്ലയിലെ കുത്താമ്പുള്ളി ഗ്രാമത്തിൽ പരമ്പരാഗതമായ രീതിയിൽ നെയ്തെടുക്കുന്ന സാരികളാണ് കുത്താമ്പുള്ളി സാരികൾ എന്നറിയപ്പെടുന്നത്. കസവിന്റെ പ്രത്യേകതയാണ് ഈ സാരികളെ ഏറെ പ്രശസ്തമാക്കുന്നത്. 2011 സെപ്തംബറിൽ കുത്താമ്പുള്ളി സാരിയ്ക്ക് ഭൗമസൂചിക അംഗീകാരം ലഭിച്ചു.[1]
ചരിത്രം
[തിരുത്തുക]കുത്താമ്പുള്ളി സാരികൾ പ്രധാനമായും നെയ്തെടുക്കുന്നത് പഴയ മൈസൂർ സംസ്ഥാനത്ത് വേരുകളുള്ള ദേവാംഗ സമുദായത്തിൽ പെട്ടവരാണ്. 500 വർഷങ്ങൾക്ക് മുൻപ് കൊച്ചി രാജകുടുംബം കൊട്ടാരത്തിലേക്കാവശ്യമുള്ള വസ്ത്രങ്ങൾ നിർമ്മിക്കുവാനായി ഇവരുടെ പൂർവ്വികരെ ഇവിടെയെത്തിച്ചതായി കരുതപ്പെടുന്നു.[2] 1972-ൽ 102 അംഗങ്ങളുമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച കുത്താമ്പുള്ളി കൈത്തറി വ്യവസായ സഹകരണ സംഘത്തിൽ 2008 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 814 അംഗങ്ങൾ ഉണ്ട്. സാരികൾക്ക് പുറമേ ധോത്തികളും വേഷ്ടികളും ഒക്കെ ഇവർ നിർമ്മിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Kuthampully sarees get an IP address, weave history". The Times of India. 2011-09-01. Archived from the original on 2013-01-03. Retrieved 2013-02-06.
- ↑ "കേരള കോളിംഗ്, ഫെബ്രുവരി 2008, കേരളസർക്കാർ വെബ്‌സൈറ്റിൽ നിന്നും" (PDF). Archived from the original (PDF) on 2014-06-30. Retrieved 2013-02-06.