കുത്താമ്പുള്ളി സാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuthampully Saree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തൃശൂർ ജില്ലയിലെ കുത്താമ്പുള്ളി ഗ്രാമത്തിൽ പരമ്പരാഗതമായ രീതിയിൽ നെയ്തെടുക്കുന്ന സാരികളാണ് കുത്താമ്പുള്ളി സാരികൾ എന്നറിയപ്പെടുന്നത്. കസവിന്റെ പ്രത്യേകതയാണ് ഈ സാരികളെ ഏറെ പ്രശസ്തമാക്കുന്നത്. 2011 സെപ്തംബറിൽ കുത്താമ്പുള്ളി സാരിയ്ക്ക് ഭൗമസൂചിക അംഗീകാരം ലഭിച്ചു.[1]

ചരിത്രം[തിരുത്തുക]

കുത്താമ്പുള്ളി സാരികൾ പ്രധാനമായും നെയ്തെടുക്കുന്നത് പഴയ മൈസൂർ സംസ്ഥാനത്ത് വേരുകളുള്ള ദേവാംഗ സമുദായത്തിൽ പെട്ടവരാണ്. 500 വർഷങ്ങൾക്ക് മുൻപ് കൊച്ചി രാജകുടുംബം കൊട്ടാരത്തിലേക്കാവശ്യമുള്ള വസ്ത്രങ്ങൾ നിർമ്മിക്കുവാനായി ഇവരുടെ പൂർവ്വികരെ ഇവിടെയെത്തിച്ചതായി കരുതപ്പെടുന്നു.[2] 1972-ൽ 102 അംഗങ്ങളുമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച കുത്താമ്പുള്ളി കൈത്തറി വ്യവസായ സഹകരണ സംഘത്തിൽ 2008 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 814 അംഗങ്ങൾ ഉണ്ട്. സാരികൾക്ക് പുറമേ ധോത്തികളും വേഷ്ടികളും ഒക്കെ ഇവർ നിർമ്മിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Kuthampully sarees get an IP address, weave history". The Times of India. 2011-09-01. Archived from the original on 2013-01-03. Retrieved 2013-02-06.
  2. "കേരള കോളിംഗ്, ഫെബ്രുവരി 2008, കേരളസർക്കാർ വെബ്‌സൈറ്റിൽ നിന്നും" (PDF). Archived from the original (PDF) on 2014-06-30. Retrieved 2013-02-06.
"https://ml.wikipedia.org/w/index.php?title=കുത്താമ്പുള്ളി_സാരി&oldid=3628590" എന്ന താളിൽനിന്ന് ശേഖരിച്ചത്