കുട്ടൂസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കണ്ണൂർ ജില്ലയിലെ കൈപ്പാട് നിലങ്ങളിൽ കൃഷിചെയ്തുവരുന്ന ഒരിനം നാടൻ നെൽവിത്താണ് കുട്ടൂസൻ[1]. ഉയരം കൂടിയ നെല്ലിനമാണ്. മട്ട അരിയാണ് കുട്ടൂസൻ. ഇത് പ്രധാനമായും ചോറിനായി ഉപയോഗിക്കുന്നു. വൈക്കോലിന്റെ സ്വർണ്ണ നിറമുള്ള ഉരുണ്ട നെൽമണികളാണുള്ളത്. വൈക്കോലിന് പച്ചനിറം കൂടുതലാണ്. കൂടാതെ ചിനപ്പുകൾ കുറവായും കാണപ്പെടുന്നു. ഏക്കറിന് ശരാശരി 10 ക്വിന്റലോളം വിളവ് ലഭിക്കുന്നു. കൈപ്പാടിന്റെ ആഴമുള്ള പ്രദേശങ്ങളിലാണ് കുട്ടൂസൻ കൃഷിചെയ്തിരുന്നത്.

അവലംബം[തിരുത്തുക]

  1. KT Chandramohanan & KV Mohanan (January 2012). "Kaipad rice farming in North Kerala-An indigenous saline resistant organic farming system" (PDF). Indian Journal of Traditional Knowledge. Vol. 11 (1): 185-189. ശേഖരിച്ചത് 23 ജനുവരി 2016. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കുട്ടൂസൻ&oldid=2303823" എന്ന താളിൽനിന്ന് ശേഖരിച്ചത്