Jump to content

കൈപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കടലിനോടോ പുഴയോടോ ചേർന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളാണ് കൈപ്പാട് നിലങ്ങൾ. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാർഷിക പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.[1]. കേരളത്തിൽ പണ്ട് മുതൽക്കേ ഉള്ള കൈപ്പാട് നെൽകൃഷി വളരെ പ്രസിദ്ധമാണ്.[2]. ഇത്തരം കൈപ്പാട് ശേഖരങ്ങളെ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്.[3].[4]

പദ്ധതികൾ

[തിരുത്തുക]

മലബാർ കൈപ്പാട് കർഷകസമിതി ഭക്ഷ്യസുരക്ഷ സേന ഫ്രണ്ട് എന്ന പേരിൽ പ്രത്യേക സംഘത്തെ കൈപ്പാട് കാർഷിക വൃത്തികൾക്കായി സജ്ജമാക്കുകയും അതിനായി ഓഫീസുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. കൈപ്പാട് ഭക്ഷ്യ സുരക്ഷാ സേന എന്നാണിവരറിയപ്പെടുന്നത് കണ്ണൂർ ജില്ലയിലെ പടന്നകാട് കാർഷിക കോളേജ് രാഷ്ട്രീയ കൃഷി വികാസ് യോജന(ആർകെവിവൈ) പാഡിമിഷന്റെ ധനസഹായത്തോടെ "കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കാനാണ് മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി രൂപീകരിച്ചത്. ഈ സൊസൈറ്റിയുടെ കീഴിൽ ഏഴോം, പട്ടുവം, കണ്ണപുരം, ചെറുകുന്ന് എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷാസേന രൂപീകരിച്ചത്. സേന പന്ത്രണ്ടോളം കാർഷിക മേഖലകളിൽ രണ്ടുമാസത്തെ പരിശീലനം സംഘടിപ്പിച്ചു. ഒരു പഞ്ചായത്തിൽനിന്ന് 20 വീതം അംഗങ്ങളുണ്ട്. നാലുപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മൊബൈൽ ബുക്കിങ്ങിലൂടെ, കംപ്യൂട്ടറിൽ രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ചായിരിക്കും വീടുകളിലടക്കം കാർഷിക രംഗത്തെ ഭക്ഷ്യസുരക്ഷാസേനാ സേവനം. ജോലിയുടെ വ്യാപ്തിക്കനുസരിച്ചായിരിക്കും വേതനം. യന്ത്രമുപയോഗിച്ചുള്ള പ്രധാനപ്പെട്ട കാർഷിക പ്രവർത്തനങ്ങൾക്ക് പുറമെ തേനിച്ച കൃഷി, നടീൽ വസ്തു നിർമ്മിക്കൽ , കമ്പോസ്റ്റ് നിർമ്മാണം, മുട്ടക്കോഴി കൃഷി, വാഴനാര് ഉൽപന്നം, കൂൺകൃഷി എന്നിവ സേന ഏറ്റെടുക്കും. പടന്നക്കാട് കാർഷിക കോളേജിലെ അസി.പ്രൊഫസർ ഡോ. ടി വനജയാണ് പ്രോജക്ട് ലീഡർ . 2011 വർഷം നാലു കൈപ്പാട് പഞ്ചായത്തുകളിലായി 100 ഏക്കർ സ്ഥലത്ത് നെൽവിത്ത് ഗ്രാമം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി.[5]

ഗുണഫലങ്ങൾ

[തിരുത്തുക]

കൈപ്പാട് മേഖലയിലെ പത്ത് വർഷം നീണ്ടുനിന്ന പ്രായോഗിക പരിക്ഷണങ്ങൾക്കൊടുവിൽ ഏഴോം നെൽവിത്ത് എന്ന പേരിൽ പുതിയൊരിനം വിത്തിനംതന്നെ സംഭാവന ചെയ്യാനായി. ഇത് കൃഷിചെയത് ഏഴോം ഗ്രാമപഞ്ചായത്തിന്റെ പേര് തന്നെയായിരുന്നു വിത്തിനത്തിനും നൽകിയത്. കേരളത്തിലെ പൊക്കാളി,പോലുള്ള വിത്തുകൾ ക്രിഷിചെയ്യുന്ന കൈപ്പാട് പോലുള്ള പ്രദേശങ്ങളിൽ ഇത് ആശ്വാസമാവും.[6]

ഡോക്യുമെന്ററി

[തിരുത്തുക]

ഭൗമശാസ്ത്രസൂചിക

[തിരുത്തുക]
പ്രധാന ലേഖനം: കൈപ്പാട് അരി

മലബാറിലെ പരമ്പരാഗത കൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന കൈപ്പാട് അരി, ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്[8] . കുതിര്, ഓർക്കയമ, ഓർപ്പാണ്ടി, ഒടിയൻ തുടങ്ങിയ പരമ്പരാഗത വിത്തിനങ്ങൾക്ക് പുറമേ ഏഴോം ഒന്ന്, രണ്ട്, മൂന്ന് എന്നീ അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളും കൈപ്പാട് രീതിയിൽ കൃഷി ചെയ്ത് വരുന്നു..

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-20. Retrieved 2011-11-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2011-11-17.
  3. http://parishathkannur.blogspot.com/2011/05/blog-post.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-20. Retrieved 2011-11-17.
  5. http://www.deshabhimaniweekly.com/newscontent.php?id=17894[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-30. Retrieved 2011-11-17.
  7. മാധ്യമം ആഴ്ചപ്പതിപ്പ് റിവ്യൂ
  8. "മലബാറിൻറെ സ്വന്തം 'കൈപ്പാട് അരി' ഭൗമശാസ്ത്ര സൂചികയിൽ". Indiavision Live (in Malayalam). Archived from the original on 2013-08-05. Retrieved 2013 ആഗസ്റ്റ് 05. {{cite news}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കൈപ്പാട്&oldid=3896894" എന്ന താളിൽനിന്ന് ശേഖരിച്ചത്