കുട്ടി റേഡിയോ
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേഡിയോ ആണ് കുട്ടി റേഡിയോ.[1] സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.[2] കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.[3]
കുട്ടി റേഡിയോപ്രവർത്തന രൂപരേഖ
[തിരുത്തുക]ഉദ്ദേശ്യ ലക്ഷ്യങ്ങൾ
[തിരുത്തുക]- അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾക്ക് നൂതനവും പരിവർത്തനോന്മുഖവുമായ കർമപദ്ധതി.
- ആശയവിനിമയത്തിന് പുതിയതും രസകരവുമായ സാധ്യതകൾ പരിചയപ്പെടുത്താൻ, പ്രയോഗത്തിൽ വരുത്താൻ.
- സാമൂഹികപ്രശ്നങ്ങളും സമകാലികവിഷയങ്ങളും ചർച്ച ചെയ്യാനുളള വേദി ഒരുക്കൽ.
- കുട്ടികളുടെ രചനകൾ അവതരിപ്പിക്കാനും സാഹിത്യകൃതികളുടെ ചർച്ചയ്ക്കും സംവാദത്തിനും സൗകര്യം ഒരുക്കൽ.
- മഹാന്മാരുടെ പ്രഭാഷണങ്ങൾ, വ്യത്യസ്തമോഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരുമായുളള അഭിമുഖം,
- വിശേഷദിനങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന ക്ലാസ്സുകൾ എന്നിവയ്ക്ക് ഒരു വേദി.
- റേഡിയോ പ്രക്ഷേപണത്തിൻെറ സാങ്കേതികവും സാമൂഹികവും സർഗാത്മകവുമായ സാധ്യതകളിൽ പങ്കാളികളാക്കൽ.
- ആത്മവിശ്വാസം,കൂട്ടുത്തരവാദിത്വം,വിജ്ഞാനവിനിമയത്തിൻെറ വിവിധമുഖങ്ങൾ പരിചയപ്പെടൽ.
- വിവിധഭാഷകളിലെ വ്യത്യസ്തതകൾ അറിയാനും അനുഭവിച്ചറിയാനും ഉളള സാഹചര്യമൊരുക്കൽ.
- പ്രസംഗം,അഭിമുഖം,പാട്ട്,കവിത,നാടകം തുടങ്ങിയ സർഗാത്മകകഴിവുകളിൽ താത്പര്യം വളർത്തൽ.
- സർക്കാർ നടപ്പിലാക്കുന്ന എല്ലാ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും ചാലകശക്തിയായി മാറാൻ പ്രാപ്തരാക്കാൻ.
- റേഡിയോ എന്ന സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ ഉത്പന്നത്തിൻെറ വർത്തമാനപ്രസക്തി തിരിച്ചറിയുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുക.
- അറിയിപ്പുകളുടെ കൃത്യമായ വിനിമയത്തിലൂടെ വിദ്യാലയ അച്ചടക്കം ,സ്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമാക്കൽ.
- ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുഖകരവും സൗകര്യപ്രദവുമായ രീതിയിൽ സർഗവാസനകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിലൂടെ തുല്യനീതിയും പങ്കാളിത്തവും ഉറപ്പുവരുത്തൽ.
- വിദ്യാലയത്തിലെ എല്ലാ അക്കാദമിക-അക്കാദമികേതരപ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമാക്കൽ.
- റേഡിയോ സ്റ്റേഷൻ,സ്റ്റുഡിയോ, അവതരണം,റെക്കോർഡിംഗ്,പ്രക്ഷേപണം തുടങ്ങിയ പ്രവർത്തനഘട്ടങ്ങൾ അനുഭവിച്ചറിയാനുളള അവസരമൊരുക്കൽ.
കുട്ടി റേഡിയോയുടെ പ്രവർത്തന ഘടന
[തിരുത്തുക]തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന കുട്ടി റേഡിയോയുടെ ചുമതല പൂർണ്ണമായും വിദ്യാർത്ഥികൾക്കാണ്.ലാബ്,ലൈബ്രറി,സ്മാർട്ട് റൂം ,ഓഫീസ് തുടങ്ങി നാല്പത്തി ഏഴ് മുറികളിൽ സൗണ്ട് ബോക്സുകൾ സജ്ജീകരിച്ചിട്ടുണ്ട്.പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
കമ്മിറ്റി
[തിരുത്തുക]എൽ.പി ,യുു.പി, എച്ച്. എസ് വിഭാഗങ്ങളിൽ നിന്നും മൂന്ന് വീതം അധ്യാപകർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ കുട്ടി റേഡിയോയ്ക്ക് ഒരു കൺവീനർ അധ്യാപകരിൽ ഒരാളായിരിക്കും. ഹെഡ് മിസ്ട്രസ്, സീനിയർ അസിസ്റ്റൻറ് ,സ്റ്റാഫ് സെക്രട്ടറി, ഐ.ടി കോ-ഓഡിനേറ്റർ എന്നിവരാണ് ഈ കമ്മിറ്റിക്ക് പ്രായോഗികവും സാങ്കേതികവുമായ നിർദ്ദേശങ്ങൾ നൽകുക. സാങ്കേതികമായ കാര്യങ്ങൾ നിർവ്വഹിക്കുന്നത് സ്കൂളിലെ തന്നെ കൈറ്റിന്റെ കീഴിലുള്ള് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.
പ്രവർത്തനസമയം
[തിരുത്തുക]രാവിലെ 9.50 ന് പ്രഭാത സംപ്രേഷണം ആരംഭിക്കും. പ്രാർത്ഥന, പ്രതിജ്ഞ, ഇന്നത്തെ ചിന്താ വിഷയം, സമകാലിക വാർത്താവതരണം, ഉച്ചയ്ക്ക് 1.15 മുതൽ മദ്ധ്യാഹ്ന പ്രക്ഷേപണം, ക്ലാസ്സ് അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിപാടികൾ, വൈകു.3.50 മുതൽ സായാഹ്ന പരിപാടികൾ,
അവതരണം
[തിരുത്തുക]ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://www.youtube.com/watch?v=YBXL1JyXRZs
- http://www.kasargodvartha.com/2018/01/student-radio-in-thachangad-school.html
- https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kutti_radio.jpg#file
- https://www.facebook.com/
ചിത്രശാല
[തിരുത്തുക]-
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിക്കുന്നു.
-
കുട്ടികൾ റേഡിയോ പരിപാടികൾ അവതരിപ്പിക്കുന്നു.