കുടം
വാവട്ടം കുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രമാണ് കുടം.
നിർമ്മാണ വസ്തുക്കൾ[തിരുത്തുക]

കളിമണ്ണ്, ലോഹം, ലോഹസങ്കരം, പ്ലാസ്റ്റിക്, സ്ഫടികം എന്നിവയാണ് പൊതുവെ കുടത്തിന്റെ നിർമ്മാണ വസ്തുക്കൾ. ഉപയോഗം, അസംസ്കൃത വസ്തുവിന്റെ ലഭ്യത എന്നിവ നിർമ്മാണത്തെ സ്വാധീനിക്കുന്നു.
സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഓട് എന്നിവ കൊണ്ടുള്ള കുടങ്ങൾ വളരെക്കാലമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അലൂമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക്ക് എന്നിവയാൽ നിർമ്മിതമായ കുടങ്ങൾ താരതമ്യേന അടുത്ത കാലത്താണ് പ്രചാരത്തിലായത്
ഉപയോഗം[തിരുത്തുക]
സ്വർണ്ണം, വെള്ളി എന്നിവയാൽ നിർമ്മിതമായ കുടങ്ങൾ വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണത്തിനും പൂജാ പാത്രമായും ഇവ ഉപയോഗിക്കപ്പെടുന്നു. ജലം ഉൾപ്പെടെയുള്ള പദാർത്ഥ സംഭരണത്തിനും ഉപയോഗിക്കുന്നു. ചെത്തുകാരൻ കള്ള് കുടത്തിൽ കള്ള് ശേഖരിക്കുന്നു. തെയ്യം അനുഷ്ടാനത്തിൽ കലശക്കുടം ഉപയോഗിക്കുന്നു. മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന നന്നങ്ങാടി വലിയ മൺകുടം തന്നെയായിരുന്നു.
കുടവും സംഗീതവും[തിരുത്തുക]
സംഗീതത്തിൽ വിവിധ രൂപങ്ങളിൽ കുടം ഉപയോഗിച്ചു വരുന്നു
ഘടം[തിരുത്തുക]
കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന കുടം തന്നെയാണ് ഘടം.
പുള്ളുവൻ കുടം[തിരുത്തുക]
ഒരു കേരളീയ വാദ്യോപകരണമാണ് പുള്ളുവൻ കുടം. മണ്ണുകൊണ്ട് തന്നെയാണ് ഈ വാദ്യം നിർമ്മിക്കുന്നത്. കുടത്തിന്റെ അടിഭാഗം തുരന്നെടുത്ത് അവിടെ തുകൽ ഒട്ടിക്കുന്നു.
വില്ലുപാട്ട്[തിരുത്തുക]
കളിമൺകുടമാണ് വില്ലുപാട്ടിൽ ഉപയോഗിക്കുന്നത്. വയ്ക്കോൽ ചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയ കമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
ചിത്രശാല[തിരുത്തുക]
നന്നങ്ങാടി-മൺകുടം
ചെത്തുകാരൻ കള്ള് കുടവുമായി
കുടവും പഴഞ്ചൊല്ലും[തിരുത്തുക]
- 'നിറകുടം തുളുമ്പില്ല'
- 'പടിക്കൽ കുടമുടയ്ക്കുക'