കുങ്ഫു പാണ്ഡാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kung Fu Panda
Theatrical release poster
സംവിധാനംJohn Stevenson
Mark Osborne
നിർമ്മാണംMelissa Cobb
കഥEthan Reiff
Cyrus Voris
തിരക്കഥJonathan Aibel
Glenn Berger
അഭിനേതാക്കൾJack Black
Dustin Hoffman
Ian McShane
Angelina Jolie
Jackie Chan
Lucy Liu
Seth Rogen
David Cross
Randall Duk Kim
James Hong
Dan Fogler
Michael Clarke Duncan
സംഗീതംHans Zimmer
John Powell
ഛായാഗ്രഹണംYong Duk Jhun
ചിത്രസംയോജനംClare Knight
സ്റ്റുഡിയോDreamWorks Animation
വിതരണംParamount Pictures
റിലീസിങ് തീയതി
  • ജൂൺ 6, 2008 (2008-06-06)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$130 million
സമയദൈർഘ്യം92 minutes
ആകെ$631,744,560

2008 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമാണു കുങ്ഫു പാണ്ട .സംഘട്ടന-ഹാസ്യ രംഗങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീംവർക്സ് ആനിമേഷനാണു. പാരാമൗണ്ട് പിക്ചേർസ് ഈ ചിത്രം വിതരണത്തിനു എത്തിക്കുന്നു. ജോൺ വേയ്ൻ സ്റ്റീവെൻസണും മാർക്ക് ഓസ്ബോർണും ചേർന്നു സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമ്മാതാവ് മെലിസ്സ കോബ്ബ് ആണ്. ജാക്ക് ബ്ലാക്ക് , ആഞ്ജലീന ജോളി , ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, ഇയാൻ മക് ഷേൻ തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണു ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.പുരാതന ചൈനയുടെ പശ്ചാത്തലത്തിൽ മനുഷ്യസ്വഭാവികളായ സംസാരിക്കുന്ന മൃഗങ്ങളെ കഥാപാത്രങ്ങളാക്കിയാണു ചിത്രം നിർമ്മിച്ചിരിക്കുന്നതു. മൈക്കിൾ ലാചാൻസ് ആണ് ചിത്രത്തിനുള്ള ആശയം നൽകിയത്.

ഡ്രീംവർക്സ് അത് വരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ അനിമേഷൻ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഹാൻസ് സിമ്മെർ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. അദ്ദേഹം അതിന്റെ മുന്നോടിയായി ചൈന സന്ദർശിച്ചു അവിടെത്തെ സംസ്കാരത്തെപറ്റി കൂടുതൽ അടുത്തറിഞ്ഞു. മെയ് 26, 2011 -ന് ചിത്രത്തിന്റെ രണ്ടാം ഭാഗമായ കുങ്ഫു പാണ്ട 2 പുറത്തിറങ്ങി. ജനുവരി 2016 -ൽ മൂന്നാം ഭാഗമായ കുങ്ഫു പാണ്ട 3 യും റിലീസ് ചെയ്തു.

അവലംബം[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുങ്ഫു_പാണ്ഡാ&oldid=3070326" എന്ന താളിൽനിന്ന് ശേഖരിച്ചത്