കിൻമെൻ നാടോടി സംസ്കാര ഗ്രാമം
കിൻമെൻ നാടോടി സംസ്കാര ഗ്രാമം | |
---|---|
金門民俗文化村 | |
മറ്റു പേരുകൾ | കിൻമെൻ നാടോടി സംസ്കാര ഗ്രാമം |
അടിസ്ഥാന വിവരങ്ങൾ | |
തരം | സാംസ്കാരിക കേന്ദ്രം |
വാസ്തുശൈലി | ഫുജിയാൻ |
സ്ഥാനം | ജിൻഷ, കിൻമെൻ, തയ്വാൻ |
നിർദ്ദേശാങ്കം | 24°30′12.3″N 118°26′27.8″E / 24.503417°N 118.441056°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1876 |
പദ്ധതി അവസാനിച്ച ദിവസം | 1900 |
രൂപകൽപ്പനയും നിർമ്മാണവും | |
Developer | വാങ് കുവോ-ചെൻ |
റിപ്പബ്ലിക് ഓഫ് ചൈനയിൽ (തയ്‍വാൻ) ഫുജിയാൻ പ്രവിശ്യയിലെ കിൻമെൻ കൗണ്ടിയിലെ ജിൻഷ ടൗൺഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് കിൻമെൻ നാടോടി സംസ്കാര ഗ്രാമം. (ചൈനീസ്: 金門民俗文化村; പിൻയിൻ: Jīnmén Mínsú Wénhuà Cūn)
ചരിത്രം
[തിരുത്തുക]ജിയാങ്‌സി സ്വദേശിയായ ഒരു വാസ്തുശില്പിയാണ് ഈ ഗ്രാമത്തിന്റെ രൂപകൽപ്പന നടത്തിയത്. ഒരു വ്യാപാരിയായിരുന്ന വാങ് കുവോ-ചെൻ ജപ്പാനിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ ധനം ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. 1876-ൽ ഈ സാംസ്കാരിക ഗ്രാമത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഗ്രാമത്തിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ ഏകദേശം 25 വർഷമെടുത്തു. സൈനികനിയമകാലഘട്ടത്തിൽ ഈ ഗ്രാമം ഒരു നാടോടി സംസ്കാര ഗ്രാമമായി നവീകരിക്കപ്പെടുകയും പിന്നീട് 1995-ൽ കിൻമെൻ ദേശീയോദ്യാനത്തിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.[1] ഇത് കിൻമെനിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യപ്പെട്ട ഗ്രാമമാണ്.
വാസ്തുവിദ്യ
[തിരുത്തുക]1876 നും 1900 നും ഇടയിൽ നിർമ്മിച്ച പരമ്പരാഗത ഹോക്കിൻ വാസ്തുശൈലിയിലുള്ള (മിന്നാൻ) നിരവധി വീടുകൾ ഇവിടെയുണ്ട്. അക്കാലം മുതലുള്ള ഒരു സ്കൂൾ കെട്ടിടവും വാങ് വംശത്തിന്റെ പൂർവ്വിക ദേവാലയവും ഇവിടെയുണ്ട്. വുഹു പർവതത്തിന്റെ കുന്നിൻമുകളിൽ 3 നിരകളായി നിർമ്മിച്ച ഒരേപോലെയുള്ള വീടുകൾ എല്ലാം കടലിനഭിമുഖമാണ്. കട്ടിയുള്ള ഗ്രാനൈറ്റ് കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഷാങ്‌ബാവോ, സോങ്‌ബാവോ, സിയാബാഓ എന്നീ മൂന്ന് കുടിയേറ്റ പ്രദേശങ്ങളും ഉൾപ്പെടുന്നു. ഷാങ്‌ഹാവോ, സോങ്‌ബാവോ എന്നീ വാസസ്ഥലങ്ങൾ വാങ് വംശത്തിന്റേതും സിയാബാഓ ലിയാങ് ക്ലാൻ വംശത്തിന്റേതുമാണ്.[2]
അവലംബം
[തിരുത്തുക]- ↑ "Folk Culture Village - 民俗文化村". roundTAIWANround. Retrieved 18 May 2014.
- ↑ Liao, George (14 March 2019). "Taiwan's Kinmen National Park -- Shanhou Folk Culture Village". Taiwan News. Retrieved 15 March 2019.