കിവു തടാകം
Jump to navigation
Jump to search
കിവു തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 2°0′S 29°0′E / 2.000°S 29.000°ECoordinates: 2°0′S 29°0′E / 2.000°S 29.000°E |
Type | Rift Valley lakes, Meromictic |
Primary outflows | Ruzizi River |
Catchment area | 7,000 കി.m2 (2,700 ച മൈ) |
Basin countries | Rwanda, Democratic Republic of Congo |
പരമാവധി നീളം | 89 കി.മീ (292,000 അടി)[1] |
പരമാവധി വീതി | 48 കി.മീ (157,000 അടി)[1] |
ഉപരിതല വിസ്തീർണ്ണം | 2,700 കി.m2 (1,040 ച മൈ)[1] |
ശരാശരി ആഴം | 240 മീ (787 അടി) |
പരമാവധി ആഴം | 480 മീ (1,575 അടി) |
Water volume | 500 കി.m3 (120 cu mi) |
ഉപരിതല ഉയരം | 1,460 മീ (4,790 അടി) |
Islands | Idjwi |
അധിവാസ സ്ഥലങ്ങൾ | Goma, Congo Bukavu, Congo Kibuye, Rwanda Cyangugu, Rwanda |
ആഫ്രിക്കയിലെ മഹാതടാകങ്ങളിൽപ്പെട്ട ഒരു തടാകമാണ് കിവു തടാകം. കോംഗോയുടെയും റുവാണ്ടയുടേയും അതിർത്തി പ്രദേശത്തിലാണ് ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഗ്രേറ്റ് റിഫ്റ്റ്വാലി) യോടനുബന്ധിച്ചുള്ള തടാക ശൃംഖലയിൽ പെട്ട ഇത് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ ഉപരിതല വിസ്തീർണ്ണം ഉദ്ദേശം 2,700 ചതുരശ്രകിലോമീറ്ററാണ് (1,040 ചതുരശ്രമൈൽ). സമുദ്രനിരപ്പിൽ നിന്നും 1,460 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ 1,370 ചതുരശ്രകിലോമീറ്റർ (58% ജലം) കോംഗോയുടെ ഭാഗമാണ്. തടാകത്തിന്റെ ഏറ്റവും താഴ്ച കൂടിയ ഭാഗത്ത് 480 മീറ്റർ (1,575 അടി) ആഴമുണ്ട്. വലിപ്പത്തിൽ കിവു തടാകത്തിന് ലോകത്തിൽ എട്ടാം സ്ഥാനമാണുള്ളത്. ഈ തടാകത്തിന്റെ ഭൂരിഭാഗവും മജസ്റ്റിക് മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Kivu, lake, Congo and Rwanda, Columbia Encyclopedia , Sixth Edition. 2001-05.