കിബാലി ദേശീയോദ്യാനം
Kibale National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Uganda |
Nearest city | Fort Portal |
Coordinates | 00°30′N 30°24′E / 0.500°N 30.400°E |
Area | 776 കി.m2 (300 ച മൈ) |
Established | 1993 |
Governing body | Ugandan Wildlife Authority |
കിബാലി ദേശീയോദ്യാനം, തെക്കേ ഉഗാണ്ടയിലെ ആർദ്ര നിത്യഹരിത വനത്തിന്റെ സംരക്ഷിക്കുന്ന ഒരു ദേശീയോദ്യാനമാണ്. 766 ചതുരശ്ര കിലോമീറ്ററാണ് (296 ചതരുശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ പ്രദേശം. 1,100 മീറ്റർ (3,600 അടി) മുതൽ 1,600 മീറ്റർ (5,200 അടി വരെ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ഈർപ്പമുള്ള നിത്യഹരിത വനമാണ് ഉൾക്കൊള്ളുന്നതെങ്കിലും വൈവിധ്യമാർന്ന ഭൂപ്രകൃതികൾ ഇവിടെയുണ്ട്.[1] താഴ്വരകളും മലനിരകളിലെ വനങ്ങളും ഉൾക്കൊള്ളുന്ന ഏതാനും ചില ദേശീയോദ്യാനങ്ങളിലൊന്നാണിത്.1932 മുതൽ സംരക്ഷിത വനപ്രദേശമായി ഗസറ്റ് വിജ്ഞാപനം നടത്തിയ പ്രദേശത്ത് 1993 ൽ ഔദ്യോഗികമായി ദേശീയോദ്യാനം സ്ഥാപിതമായി. ഈ ദേശീയോദ്യാനം ക്യൂൻ എലിസബത്ത് ദേശീയോദ്യാനത്തിനു തുടർച്ചയായി കിടക്കുന്ന വനമേഖലയാണ്. പാർക്കുകൾ തമ്മിലുള്ള ഈ സമീപ്യത്തിൻറെ ഫലമായി 180 കിലോമീറ്റർ (110 മൈൽ) പ്രദേശത്ത് ഒരു വന്യജീവി ഇടനാഴിതന്നെ സൃഷ്ടിക്കപ്പെടുന്നു. ഇതൊരു പ്രധാന ഇക്കോ ടൂറിസം, സഫാരി ലക്ഷ്യസ്ഥാനമാണ്, ചിമ്പാൻസികളുടെ അംഗസംഖയിലും മറ്റു പന്ത്രണ്ട് പ്രൈമേറ്റ് ഇനത്തിലുള്ള ജീവികൾക്കും ഇവിടെ പ്രസിദ്ധമാണ്. മക്കറെറെ സർവ്വകലാശാല ബയോളജിക്കൽ ഫീൽഡ് സ്റ്റേഷന്റെ സ്ഥാനവും ഇവിടെയാണ്.[2]
അവലംബം
[തിരുത്തുക]- ↑ McGrew, William, et al. Great Ape Societies. Cambridge University Press, 1996. Print.
- ↑ "About Kibale National Park". Archived from the original on 2009-08-03. Retrieved 2017-06-03.