ഉള്ളടക്കത്തിലേക്ക് പോവുക

കാൽസ്യം ബൈകാർബണേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Calcium bicarbonate
Calcium bicarbonate
Names
IUPAC name
Calcium hydrogen carbonate
Other names
Cleansing lime
Identifiers
3D model (JSmol)
ChemSpider
UNII
InChI
 
SMILES
 
Properties
Ca(HCO3)2
Molar mass 162.11464 g/mol
16.1 g/100 mL (0 °C)
16.6 g/100 mL (20 °C)
18.4 g/100 mL (100 °C)
Hazards
Occupational safety and health (OHS/OSH):
Main hazards
Irritant
Flash point Non-Flammable
Related compounds
Other cations Magnesium bicarbonate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

കാൽസ്യം ഹൈഡ്രജൻ കാർബണേറ്റ് എന്നും വിളിക്കപ്പെടുന്ന ഒരു കാൽസ്യം സംയുക്തമാണ് കാൽസ്യം ബൈകാർബണേറ്റ്. ഇതിന്റെ രാസ സൂത്രം Ca(HCO3)2. ഇത് ഖരസംയുക്തമായി കാണപ്പെടുന്നില്ല. കാൽസ്യം (Ca 2+ ), ബൈകാർബണേറ്റ് ( HCO
3
) അയോണുകളായി ജലീയ ലായനിയിൽ മാത്രമേ ഇത് നിലനിൽക്കൂ. കാർബണേറ്റ് ( CO2−
3
) അയോണുകൾ, ജലത്തിൽ ലയിച്ചരൂപത്തിൽ കാർബൺ ഡൈ ഓക്സൈഡ് (CO 2 ) എന്നിവയോടൊപ്പമാണ് ലഭ്യമാവുക.

അന്തരീക്ഷവുമായി സമ്പർക്കം പുലർത്തുന്ന ജലം കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നു. ഈ ജലം പാറകളുമായും അവശിഷ്ടങ്ങളുമായും സമ്പർക്കം പുലർത്തുന്നതിനാൽ അവ സാധാരണയായി കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവയുടെ ലോഹ അയോണുകൾ സ്വീകരിക്കുന്നു. അതിനാൽ അരുവികൾ, തടാകങ്ങൾ, പ്രത്യേകിച്ച് കിണറുകൾ എന്നിവയിൽ നിന്ന് വരുന്ന പ്രകൃതിദത്ത ജലം ഈ ബൈകാർബണേറ്റുകളുടെ നേർപ്പിച്ച ലായനിയായി കണക്കാക്കുന്നു. ഈ കഠിന ജലം പൈപ്പുകളിലും ബോയിലറുകളിലും കാർബണേറ്റ് പാളി ഉണ്ടാക്കുന്നു. അവ സോപ്പുകളുമായി പ്രതിപ്രവർത്തിച്ച് അഭികാമ്യമല്ലാത്ത മലിനജലമുണ്ടാക്കുന്നു.

കാൽസ്യം ബൈകാർബണേറ്റിന്റെ ലായനിയെ ബാഷ്പീകരിച്ചുകൊണ്ട് ഖരസംയുക്തം തയ്യാറാക്കാൻ സാധ്യമല്ല. ഇങ്ങനെ ചെയ്യുമ്പോൾ, കാൽസ്യം കാർബണേറ്റ് ആണ് പകരമായി ഉണ്ടാവുന്നത്: [1]

Ca(HCO3)2 ( aq ) → CO2 (g) + H2O (l) + CaCO3 (S).

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-26. Retrieved 2021-01-05.
"https://ml.wikipedia.org/w/index.php?title=കാൽസ്യം_ബൈകാർബണേറ്റ്&oldid=3796242" എന്ന താളിൽനിന്ന് ശേഖരിച്ചത്