കാൽസിടോണിൻ
തൈറോയ്ഡ് ഗ്രന്ഥിയിലെ പാരാഫോളിക്കുലാർ കോശങ്ങളിൽ (C - cells) ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ (32-amino acid linear polypeptide hormone) ആണ് കാൽസിടോണിൻ.[3] രക്തത്തിലെ കാൽസ്യം അയോണുകളുടെ ((Ca2+)) അളവ് കുറച്ച് ആന്തരസമസ്ഥിതി പാലിക്കാൻ ഇത് സഹായിക്കുന്നു. പാരാതെർമോൺ പ്രവർത്തനത്തിന് നേർ വിപരീതമാണ് കാൽസിടോണിന്റെ പ്രവർത്തനം. സസ്തനികൾക്ക് പുറമേ മൽസ്യം, ഉരഗം, പക്ഷി എന്നിവയിലും കാൽസിടോണിൻ കാണപ്പെടുന്നു.[4]
പ്രവർത്തനം[തിരുത്തുക]
കാൽസിടോണിൻ ജീവകം ഡിയുടേയും പാരാതൈറോയ്ഡ് ഹോർമോണിന്റേയും പ്രവർത്തനങ്ങൾക്ക് നേർ വിപരീതമായി പ്രവർത്തിക്കുകയും രക്തത്തിലെ കാൽസ്യം അയോണിന്റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു. കാൽസിടോണിന്റെ അളവ് വർദ്ധനവ് മൂലം മൂത്രത്തിലൂടെ അമിതമായി കാൽസ്യം, ഫോസ്ഫേറ്റ് എന്നിവ നഷ്ടപ്പെടുകയും വൃക്കാ നളികകളിൽ ഹൈപ്പോ കാൽസിമിയ എന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇത് കാര്യമായ രോഗാവസ്ഥയ്ക്ക് കാരണമല്ല.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 GRCh38: Ensembl release 89: ENSG00000110680 - Ensembl, May 2017
- ↑ "Human PubMed Reference:".
- ↑ Costoff A. "Sect. 5, Ch. 6: Anatomy, Structure, and Synthesis of Calcitonin (CT)". Endocrinology: hormonal control of calcium and phosphate. Medical College of Georgia. മൂലതാളിൽ നിന്നും September 5, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-07.
- ↑ Costoff A. "Sect. 5, Ch. 6: Biological Actions of CT". Medical College of Georgia. മൂലതാളിൽ നിന്നും July 5, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-07.