നെഫ്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെഫ്രോൺ
Nephron of the kidney without juxtaglomerular apparatus
The physiology of the nephron is complex and is exploited by many drugs called diuretics.
ഗ്രെയുടെ subject #253 1221
ഭ്രൂണശാസ്ത്രം Metanephric blastema (intermediate mesoderm)
കണ്ണികൾ Nephrons

വൃക്കകളുടെ അടിസ്ഥാനപരമായ പ്രവർത്തന ഘടകങ്ങളാണ് നെഫ്രോൺ. രക്തത്തിലെ ജലത്തിന്റെ സാന്ദ്രത, അതിൽ ലയിച്ചിട്ടുള്ള സോഡിയം ലവണങ്ങളുടെ അളവുകളുടെ നിയന്ത്രണം, വിസർജ്യ വസ്തുവായ യൂറിയ വേർതീകരിച്ച് രക്തത്തെ ശുദ്ധീകരിക്കുക എന്നിവയാണ് ഇതിന്റെ ഏറ്റവും മർമ്മപ്രധാനമായ ധർമ്മങ്ങൾ. ഒരു സാധാരണ വൃക്കയിൽ 800,000 മുതൽ 1000,000 നെഫ്രോണുകളുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നെഫ്രോൺ ശരീരത്തിൽ നിന്നും പാഴ്‌ദ്രവ്യങ്ങൾ നീക്കം ചെയ്യുന്നു, രക്തത്തിന്റെ അളവ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുകയും ഇലക്രോലൈറ്റുകൾ മെറ്റബോളൈറ്റെസ് എന്നിവയുടെ അളവും നിയന്ത്രിക്കുന്നു, കൂടെ pH നിലയും സന്തുലിതമാക്കുന്നു. ജീവൻ നിലനിർത്തുന്നതിൽ പ്രധാന ധർമ്മം വഹിക്കുന്ന ഇവയെ ഹോർമോൺ വ്യവസ്ഥകൾ വഴിയുള്ള ഹോർമോണുകളാണ് നിയന്ത്രിക്കുന്നത്. ആന്റിഡയറെറ്റിക് (antidiuretic), അൽഡോസ്റ്റീറോൺ (aldosterone), പാരാതൈറോയിഡ് (parathyroid) എന്നിവയാണ് മനുഷ്യരിൽ ഇവയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ. നെഫ്രോനുകളുടെ മേൽ പ്രവർത്തിച്ച് മൂത്രത്തിന്റെ അളവ് കൂട്ടുന്ന മരുന്നുകളെ ഡൈയൂററ്റിക്സ് എന്ന് പറയുന്നു.

"https://ml.wikipedia.org/w/index.php?title=നെഫ്രോൺ&oldid=1921001" എന്ന താളിൽനിന്ന് ശേഖരിച്ചത്