കാൽമുനൈ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാൽമുനൈ കൂട്ടക്കൊല
സ്ഥലംഅമ്പാര ജില്ല, ശ്രീലങ്ക
തീയതി20 ജൂൺ 1990
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴ് വംശജർ
മരിച്ചവർ160-250
ആക്രമണം നടത്തിയത്ശ്രീലങ്കൻ സൈന്യം

ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ അമ്പാരാ ജില്ലയിലള്ള കാൽമുനൈ മുനിസിപ്പാലിറ്റിയിൽ ശ്രീലങ്കൻ തമിഴ് വംശജരെ ശ്രീലങ്കൻ സൈന്യം വധിച്ച സംഭവമാണ് കാൽമുനൈ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 1990 ജൂൺ മാസത്തിലാണ് കൂട്ടക്കൊല അരങ്ങേറിയത്. ശ്രീലങ്കയിലെ വിമത സംഘടനയായ എൽ.ടി.ടി.ഇ ശ്രീലങ്കൻ പോലീസ് ഉദ്യോഗസ്ഥരെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു കാൽമുനൈ കൂട്ടക്കൊല. ശ്രീലങ്കയിലെ മനുഷ്യാവകാശം സംഘടനയായ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കു പ്രകാരം, 260 ആളുകൾ ഈ സംഭവത്തിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. കാൽമുനൈ കൂട്ടക്കൊലയിൽ ഏതാണ്ട് 160 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് സ്ഥലത്തെ ഒരു പാർലമെന്റംഗം അനൗദ്യോഗികമായി പ്രസ്താവിക്കുകയുണ്ടായി.[1]

സംഭവം[തിരുത്തുക]

1990 ജൂൺ പതിനൊന്നാം തീയതി, ശ്രീലങ്കയിലെ തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ നിരായുധരായ അറുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. ശ്രീലങ്കൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ, എൽ.ടി.ടി.ഇ പ്രദേശത്തു നിന്നും പിൻവാങ്ങാൻ നിർബന്ധിതരായി. ഇതിനേതുടർന്ന്, ശ്രീലങ്കൻ സൈന്യം ശ്രീലങ്കൻ തമിഴ് വംശജരെ വീടുകളിൽ നിന്നും പിടിച്ചുകൊണ്ടുപോയി കൂട്ടമായി വധിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം സംഭവത്തിൽ 600 ഓളം പേർ കൊല്ലപ്പെട്ടിരിക്കുമെന്നു കരുതുന്നു.[2]

അവലംബം[തിരുത്തുക]

  1. "SRI LANKA: THE UNTOLD STORY". The Asia Times. 2002-06-22. ശേഖരിച്ചത് 2016-11-06.
  2. "Kalmunai". UTHR. ശേഖരിച്ചത് 2016-11-06.
"https://ml.wikipedia.org/w/index.php?title=കാൽമുനൈ_കൂട്ടക്കൊല&oldid=2423544" എന്ന താളിൽനിന്ന് ശേഖരിച്ചത്