കാർസോക്, കാശ്മീർ
കാർസോക് കോർസോക് | |
---|---|
ഗ്രാമം | |
Coordinates: 32°58′05″N 78°15′50″E / 32.968125°N 78.2639885°E | |
Country | ഭാരതം |
State | ജമ്മു കാശ്മീർ |
District | ലേഹ് |
Tehsil | ലേഹ് |
ഉയരം | 4,570 മീ(14,990 അടി) |
(2011) | |
• ആകെ | 1,291 |
സമയമേഖല | UTC+5:30 (IST) |
2011 census code | 899 |
ജമ്മു കാശ്മീർ സംസ്ഥാനത്ത് ലേഹ് ജില്ലയിലെ ഒരു ഗ്രാമമാണ് കാർസോക് അഥവാകോർസോക് [1] അത് ലെഹ് താലൂക്കിലെ റുപ്ഷു പ്രദേശത്ത് സൊ മൊറിരി തടാക തീരത്ത് സ്ഥിതിചെയ്യുന്നു. ഇത് ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ഉൾപ്പെട്ടതാണ്. വ്യത്യസ്ത ഉപകരണങ്ങൾ ആണ് പറയുന്നതെങ്കിലും അത് സമുദ്രനിരപ്പിൽ നിന്നും 15,075 അടി (4,595 മീറ്റർ) മുതൽ 14,995 അടി (4,570 മീറ്റർ) വരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.[2] ബൗദ്ധരുടെ ദ്രുക്പ സമ്പ്രദായത്തിലെ കൊർസോക് വിഹാരം ഇവിടെ സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]1947 വരെ മദ്ധ്യഏഷ്യയിലെ വ്യാപാരപാതയിലായിരുന്ന കർസോക്. റുപ്ഷു താഴ്വരയുടെ ആസ്ഥാനവും ആയിരുന്നു. രുപ്ഷു ഗോബ എന്ന ഒരു രാജാവ് ഇവിടെ സകുടുംബം താമസിക്കുകയും ഇവിടെ ഒമ്പത് സ്ഥിരം കെട്ടിടങ്ങൾ പണിയുകയും ചെയ്തു. [3]
ഈ ഗ്രാമത്തിൽ ധാരാളം വീടുകൾ ഉണ്ട്. നാടോടി ജനങ്ങൾ വേനലിൽ യാക്കിന്റെ രോമങ്ങൾകൊണ്ടും തൊലി കൊണ്ടും അവരുടെ കൂടാരങ്ങൾ നിർമ്മിക്കുകയും ഇവിടുത്തെ കാർഷികപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ഈ കൂടാരങ്ങൾക്ക് പുകക്കുഴലുകൾ ഉണ്ടായിരിക്കും. ഇവിടുത്തെ വലിയ ഉപ്പുപാടങ്ങളീൽ നിന്നുള്ള ഉപ്പിനോടൊപ്പം പഷ്മിന എന്ന വിലപിടിച്ച ഉത്പന്നം കൂടി അവർ വിൽക്കുന്നു. അവർ ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കും വേണ്ടി ഇവ ബാർട്ടർ രീതിയിൽ കൈമാറുന്നു. നാടോടികൾ അവരുടെ ജീവിതശൈലി മാറ്റുന്നതിന്റെ ലക്ഷണമാണ്കർസോക്കിൽ ഉയരുന്ന സ്ഥിരം കെട്ടിടങ്ങൾ. .[4]
Demographics
[തിരുത്തുക]2011 ലെ സെൻസസ് അനുസരിച്ച് കർസോക്കിൽ 253 വീടുകളുണ്ട്. അവരുടെ ശരാശരി സാക്ഷരത (6 വയസ്സിനുമുകളീലെ ജനങ്ങളൂടെ വിദ്യാഭ്യാസം) 46% ആണ് [5]
Total | Male | Female | |
---|---|---|---|
ജനസംഖ്യ | 1291 | 673 | 618 |
വസയസ്സിനുതാഴെയുള്ള കുട്ടികൾ | 189 | 102 | 87 |
പട്ടികജാതി | 4 | 2 | 2 |
പട്ടികവർഗ്ഗം | 931 | 485 | 446 |
സാക്ഷരർ | 514 | 292 | 222 |
ജോലിക്കാർ | 813 | 450 | 363 |
മുഖ്യ ജോലിക്കർ | 315 | 225 | 90 |
കർഷകർ | 257 | 192 | 65 |
കർഷകതൊഴിലാളികൾ | 3 | 2 | 1 |
വ്യവസായ തൊഴിലാളികൽ | 6 | 0 | 6 |
മറ്റു ജോലികൾ | 49 | 31 | 18 |
Marginal workers (total) | 498 | 225 | 273 |
Marginal workers: Cultivators | 224 | 117 | 107 |
Marginal workers: Agricultural labourers | 7 | 3 | 4 |
Marginal workers: Household industry workers | 126 | 19 | 107 |
Marginal workers: Others | 141 | 86 | 55 |
ജോലിചെയ്യാത്തവർ | 478 | 223 | 255 |
References
[തിരുത്തുക]- ↑ "Blockwise Village Amenity Directory" (PDF). Ladakh Autonomous Hill Development Council. Archived from the original (PDF) on 2016-09-09. Retrieved 2015-07-23.
- ↑ List of highest cities in the world
- ↑ Jina, Prem Singh (1995). High pasturelands of Ladakh Himalaya. Indus Publishing. p. 49. ISBN 978-81-7387-026-2. ISBN 81-7387-026-8. Retrieved 2009-11-22.
{{cite book}}
:|work=
ignored (help) - ↑ "Tso Moriri - Tea with Changpas". The Statesman. 2004-06-16. Retrieved 2009-11-23.
- ↑ 5.0 5.1 "Leh district census". 2011 Census of India. Directorate of Census Operations. Retrieved 2015-07-23.