കാർപൽ ടണൽ സിൻഡ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർപൽ ടണൽ സിൻഡ്രോം
സ്പെഷ്യാലിറ്റിന്യൂറോളജി, ഓർത്തോപീഡിക് സർജറി Edit this on Wikidata

കൈകളുടെ ചലനത്തെ സഹായിക്കുന്ന മീഡിയൻ നെർവുകൾക്ക് ഏൽക്കേണ്ടി വരുന്ന സമ്മർദ്ദം മൂലം കൈകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് കാർപൽ ടണൽ സിൻഡ്രോം.

കാരണങ്ങൾ[തിരുത്തുക]

കാർപൽ ടണൽ സിൻഡ്രോം

കൈത്തണ്ടയിലെ ഞരമ്പുകളെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ ഏറെ നേരം കൈകൾ ചലിപ്പിക്കുകയോ, നിശ്ചലാവസ്ഥയിൽ വയ്ക്കുകയോ ചെയ്യുന്നത് മൂലം ഈ രോഗം ഉണ്ടാകാം. കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ[തിരുത്തുക]

  • കൈകളിലും വിരലുകളിലും തരിപ്പ്
  • മുഷ്ടി ചുരുട്ടിപ്പിടിക്കാനുള്ള പ്രയാസം
  • സാധനങ്ങൾ കൈയ്യിൽനിന്ന് വഴുതുന്നതായി അനുഭവപ്പെടുക[1]

ചികിത്സ[തിരുത്തുക]

മരുന്നുകളുടെ ഉപയോഗം, ഫിസിയോതെറാപ്പി, ശസ്ത്രക്രിയയിലൂടെ ഞരമ്പുകൾ അയയ്ക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന് സാധാരണ കണ്ടുവരാറുള്ള ചികിത്സാ മാർഗ്ഗങ്ങൾ.

അവലംബം[തിരുത്തുക]

  1. ആരോഗ്യം പേജ്, മനോരമ. "കൈ കാര്യം". മലയാള മനോരമ. പത്തനംതിട്ട. {{cite news}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കാർപൽ_ടണൽ_സിൻഡ്രോം&oldid=2139005" എന്ന താളിൽനിന്ന് ശേഖരിച്ചത്