കാസ്റ്റെർ സെമന്യ
വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | South African | ||||||||||||||||||||||||||||||||||||||||||||||||||
താമസസ്ഥലം | South Africa | ||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.78 metres (5 ft 10 in) | ||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 70 kilograms (150 lb) | ||||||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||||||
കായികമേഖല | Running | ||||||||||||||||||||||||||||||||||||||||||||||||||
ഇനം(ങ്ങൾ) | 800 metres, 1500 metres | ||||||||||||||||||||||||||||||||||||||||||||||||||
അംഗീകാരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | 400m: 50.40 800m: 1:55.28 1500m: 4:01.99 | ||||||||||||||||||||||||||||||||||||||||||||||||||
|
ഒളിമ്പിക് മെഡൽ ജേതാവായ സൗത്ത് ആഫ്രിക്കക്കാരിയായ മധ്യദൂര ഓട്ടക്കാരിയാണ് കാസ്റ്റെർ സെമന്യ. ഇംഗ്ലീഷ് :Caster Semenya. (ജനനം 7 January 1991) പൂർണ്ണനാമം: മൊഗ്ഗാദി കാസ്റ്റെർ സെമെന്യ.[1] 2009 ലെ ലോക ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും (സമയം:1:55.45) 2011 ലേതിൽ വെള്ളി മെഡലും കരസ്ഥമാക്കി. 2012 സമ്മർ ഒളിമ്പിക്സിലും വെള്ളി മെഡൽ നേടി. 2016 ലെ റിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടാനായി [2][3][4][5] എന്നാൽ സഹതാരങ്ങൾ പലരും സെമന്യ ഒരു പുരുഷനാണെന്ന് ആരോപിച്ചതും സ്വന്തം സമയങ്ങൾ തന്നെ വളരെ ചുരുങ്ങിയകാലത്തിനുള്ളിൽ തിരുത്തിക്കുറിച്ചതും സെമന്യയുടെ മുകളിൽ സംശയത്തിന്റെ നിഴൽ പതിപ്പിച്ചു.[6] സമാന കാരണങ്ങൾ ആരോപിച്ച് ഇന്ത്യയുടെ ദുത്തീ ചന്ദിനെ തടഞ്ഞു വച്ചതും സെമന്യയുടെ സംഭവവും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
ജീവിതരേഖ
[തിരുത്തുക]സൗത്ത് ആഫ്രിക്കയിലെ പൊളോക്വേൻ (പീറ്റേർസ്ബർഗ്) അടുത്തുള്ള ഗാ-മാസെഹ്ലോങ് എന്ന ഗ്രാമത്തിൽ 1991 ജനുവരി 7 നാണ് സെമെന്യ ജനിച്ചത്. സൗത്ത് ആഫ്രിക്കയിലെ തന്നെ ലിമ്പോവോ പ്രവിശ്യയിലെ ഫെയർലീ എന്ന ഗ്രാമത്തിലാണ് അവൾ വളർന്നത്. 3 സഹോദരിമാരും ഒരു സഹോദരനും ഉണ്ട്.[7][8] എന്തേമ സെക്കന്ററി സ്കൂളിലാണ് പ്രാഥമിക, ദ്വിതീയ തല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ പ്രിട്ടോറിയ സർവ്വകലാശാലയിലെ സ്പോർസ് സയൻസ് വിദ്യാർത്ഥിയാണ്.[9] ഫുട്ബോൾ കളിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ശരിക്കും സെമെന്യ ഓട്ടം തുടങ്ങിയത്.[10]
2017 ജനുവരിയിൽ തന്റെ ചിരകാല സുഹ്രുത്തും പങ്കാളിയുമായ വയലറ്റ് റസേബോയ എന്ന സ്ത്രീയെ കല്യാണം കഴിച്ചു.[11]
2008
[തിരുത്തുക]20018 ജൂലൈയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ മത്സരത്തിൽ പങ്കെടുക്കുകയും പിന്നീട് നടന്ന കോമ്മൺ വെൽത് യൂത്ത് ഗെയിംസിൽ 2:04.23. സമയത്തോടെ സ്വർണ്ണം നേടുകയും ചെയ്തു.[12]
2009
[തിരുത്തുക]2009 ലെ ആഫ്രിക്കൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിലും 1500 മീറ്ററിലും മത്സരിച്ച സെമെന്യ രണ്ടിലും സ്വർണ്ണം നേടി. 1:56.72 യും 4:08.01 യും ആയിരുന്നു അവർ കുറിച്ച റെക്കോഡ് സമയങ്ങൾ.[13][14] ഈ സമയത്തോടെ തന്റെ തന്നെ വ്യക്തിഗത വേഗത 7 സെക്കന്റ് താഴേക്ക് തിരുത്തി.[15] ഒരേ സമയം ദേശീയ റേക്കോഡും ചാമ്പ്യൻഷിപ്പ് റെക്കോടുമാണ് സെമന്യ തിരുത്തിക്കുറിച്ചത്. .[16] ആഗസ്ത് മാസത്തിൽ 2009 ലോക ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫൈനലിൽ അവൾ തന്റെ തന്നെ വേഗം 1:55.45 ആയി തിരുത്തി.[17] ആ അവർഷത്തെ മികച്ച 800 മീറ്റർ ഓട്ടക്കാരിയായി ട്രാക്ക് ആൻ ഫീൽഡ് വാർത്തകൾ എന്ന മാഗസിൻ കാസ്റ്റർ സെമന്യയെ തിരഞ്ഞെടുത്തു.[18]
റഫറൻസുകൾ
[തിരുത്തുക]- ↑ "Birth certificate backs SA gender". BBC News. 21 August 2009. Retrieved 21 August 2009.
- ↑ "Rio Olympics 2016: Caster Semenya wins 800m gold for South Africa". bbc.com. BBC. Retrieved 23 September 2016.
- ↑ Caster Semenya awarded gold for 800m at 2012 London Games Archived 2017-02-22 at the Wayback Machine. eNCA 10 Feb 2017.
- ↑ Caster Semenya given London 2012 gold medal after rival is stripped of title Theguardian.com Friday 10 February 2017 07.58 EST.
- ↑ Caster Semenya takes London 2012 gold after Mariya Savinova is stripped of the honour and banned for doping Dailymail.co.uk 19:52 EST, 10 February 2017.
- ↑ Jeré, Longman (AUG. 18, 2016). "Understanding the Controversy Over Caster Semenya". ന്യൂയോർക്ക് ടൈംസ്. Retrieved 2017.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ Abrahamson, Alan (20 August 2009). "Caster Semenya's present and future". Universal Sports. Archived from the original on 23 August 2009. Retrieved 30 August 2009.
- ↑ "Athletics-Olympic hope Semenya runs fastest 400 metres of year". 18 April 2016. Archived from the original on 2018-12-13. Retrieved 2017-03-02.
- ↑ SAfrican in gender flap gets gold for 800 win[പ്രവർത്തിക്കാത്ത കണ്ണി] 22 August 2009, By RYAN LUCAS, Associated Press Writer
- ↑ Prince, Chandre (29 August 2009). "Hero Caster's road to gold". The Times. Retrieved 30 August 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.dailymail.co.uk/news/article-4099300/Gender-row-athlete-Caster-Semenya-marries-long-term-partner-helped-beat-haters-extravagant-white-wedding-ceremony.html
- ↑ "Young SA team strikes gold". Independent Online. 16 ഒക്ടോബർ 2008. Archived from the original on 21 August 2016. Retrieved 21 August 2016.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ Ouma, Mark (2 August 2009). "Nigerian Ogoegbunam completes a hat trick at Africa Junior Championships". AfricanAthletics.org. Retrieved 21 August 2009.
- ↑ Ouma, Mark (31 July 2009). "South African teen Semenya stuns with 1:56.72 800m World lead in Bambous – African junior champs, Day 2". IAAF. Archived from the original on 2009-09-08. Retrieved 21 August 2009.
- ↑ >Tom Fordyce (19 August 2009). "Semenya left stranded by storm". BBC Sport. Retrieved 19 August 2009.
- ↑ South African teen Semenya stuns with 1:56.72 800m World lead in Bambous – African junior champs, Day 2 Archived 2012-10-22 at the Wayback Machine. IAAF, 31 July 2009
- ↑ "800 Metres Women Final Results" (PDF). 19 ഓഗസ്റ്റ് 2009. Archived from the original (PDF) on 7 March 2012. Retrieved 20 August 2009.
- ↑ Track and Field News, Vol 8. Number 59, 22 December 2009.