കാലൻകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലൻകോഴി
കാലൻ കോഴി.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. ocellata
Binomial name
Strix ocellata
(Lesson, 1839)

മൂങ്ങകളുടെ(Owl) വർഗ്ഗത്തില്പെടുന്ന ഒരു പക്ഷിയാണ് കാലൻ‍കോഴി.[1] [2][3][4] തച്ചൻ കോഴി, നെടിലാൻ എന്നും അറിയപ്പെടുന്നുണ്ടു് (ഇംഗ്ലീഷ്: Mottled Wood Owl).[5].[6] സാധരണയിനം മൂങ്ങകളുടെ രൂപം തന്നെയാണ് ഇതിന്നും. വളരെ ഉച്ചത്തിൽ, പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ ഈ പക്ഷി ശബ്ദമുണ്ടാക്കും. ഇതിന്റെ ശബ്ദം സന്ധ്യക്കും രാവേറെച്ചെല്ലുന്നവരേയും ധാരാളം കേൾക്കാം. പുലർച്ചക്കു അപൂർവമായേ കേൾക്കാറുള്ളൂ. ഒരു പക്ഷിയുടെ വിളിക്ക് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേൾക്കാം. " ഹുഊഊഉആആആ" എന്നു വളരെ മുഴക്കത്തോടെ ഈ പക്ഷികൾ നീട്ടിവിളിക്കും. [1]

പേരിനു പിന്നിൽ[തിരുത്തുക]

മൂങ്ങവർഗ്ഗക്കരുടെ ശബ്ദം മനുഷ്യർക്ക് അരോചകമാണ്. ഇക്കൂട്ടത്തിൽ വളരെ ഭയപ്പെടുത്തുന്നതാണ് കാലൻകോഴിയുടേത്. പലരും മരണത്തോടാണ് ഇവയെ സങ്കല്പിക്കുന്നത്. മരണത്തിന്റെ ദേവനായ കാലൻ വരുന്നതിന്റെ മുന്നറിയിപ്പായി ഈ ശബ്ദത്തെ കരുതുന്നതിനാൽ മൂങ്ങക്ക് കാലൻകോഴി എന്ന പേരു വന്നു.

ആവാസ വ്യവസ്ഥ[തിരുത്തുക]

കാടുകളിലാണ് ഇവ കൂടുതലായും വസിക്കുന്നത്. പകൽ സമയത്ത് ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ രാത്രിയാണ് ഇര തേടുന്നത്. കാലങ്കോഴിക്ക് ഇഷ്ടപ്പെട്ട ആഹാരം എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. ഓന്ത് പല്ലി എന്നിവയേയും ഇവ ഭക്ഷിക്കും. [7]

വിവരണം[തിരുത്തുക]

ഗരുഡനോളം വലിപ്പമുള്ള ഇവയ്ക്ക് തവിട്ട് നിറമാണ്. ശരീരത്തിൽ മുഴുവനും കുറിപോലുള്ള പാടുകളും വരകളും ഉണ്ട്. മുഖത്ത് ചാരം തേച്ചപോലുള്ള നിറമാണ്. കൊക്കിനു താഴെ വെളുത്ത തൂവലുകൾ ഉണ്ട്. കണ്ണുകൾ കടുത്ത തവിട്ട് നിറമായിരിക്കും. കാലുകൾ ബലിഷ്ഠമാണ്. ഇവ തൂവലുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  • ^ രാത്രിയിൽ ഏകാന്തതയിൽ ഈ പക്ഷിയുടെ ശബ്ദം കേൾക്കുന്നത് ഭയജനകമാണ്‌. വീട്ടുവളപ്പുകളിലെ മരങ്ങളിൽ വന്നിരുന്നു ഇവ കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം ഉടനെ നടക്കുമെന്നായിരുന്നു പഴയകാലത്തെ വിശ്വാസം. എന്നാൽ ഏതെങ്കിലും വീടിനു മുകളിൽ  വന്നിരുന്ന് കരഞ്ഞാൽ  ആ വീട്ടിൽ സർവ സൗഭാഗ്യങ്ങളും വന്നു ചേരും എന്നൊരു വിശ്വാസവും ഉണ്ട് വ്യാധിപീഡകളിൽ കുടുങ്ങിക്കടക്കുന്നരുടെ വീടുകളിൽ ഇവ വന്നിരുന്നു ശബ്ദിക്കുമ്പോൾ വീട്ടിലുള്ളവരെല്ലാം കാലനെ അകറ്റിനിർത്താൻ ഉറക്കെ നാം ജപിക്കാൻ തുടങ്ങുമായിരുന്നു. ഈ പക്ഷി ഇന്ന് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ എല്ലാ സ്ഥലങ്ങളിലും ഉണ്ട്

പരാമർശങ്ങൾ[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. "Pesticides spell doom for bird life in Wayanad, The Hindu Apr 01, 2003 (ശേഖരിച്ച തീയതി 1 ഏപ്രിൽ 2009)". മൂലതാളിൽ നിന്നും 2010-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-01.
  6. "കാലൻ കോഴിയെ പിടികൂടി വനത്തിൽ തുറന്നുവിട്ടു". manoramaonline.com. നവംബർ 11, 2016. ശേഖരിച്ചത് നവംബർ 11, 2016.
  7. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. {{cite book}}: |first= missing |last= (help); Cite has empty unknown parameter: |coauthors= (help); Unknown parameter |locat= ignored (help)
"https://ml.wikipedia.org/w/index.php?title=കാലൻകോഴി&oldid=3820416" എന്ന താളിൽനിന്ന് ശേഖരിച്ചത്