സംവാദം:കാലൻകോഴി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ ഉച്ചത്തിൽ, പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷി. ഇതിന്റെ ശബ്ദം സന്ധ്യക്കും രാവേറെച്ചെല്ലുന്നവരേയും കേട്ടിട്ടുണ്ട്. പുലർച്ചക്കു അപൂർവമായേ കേട്ടിട്ടുള്ളു. ഒരു പക്ഷിയുടെ വിളിക്ക് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേട്ടിട്ടുണ്ട്. " ഊഊഉആആആ" എന്നു വളരെ മുഴക്കത്തോടെ ഈ പക്ഷികൾ നീട്ടിവിളിച്ചിരുന്നു. അത് കേൾക്കുന്നത് ഭയജനകവുമായിരുന്നു. വീട്ടുവളപ്പുകളിലെ മരങ്ങളിൽ വന്നിരുന്നു ഇവ കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം ഉടനെ നടക്കുമെന്നായിരുന്നു വിശ്വാസം. വ്യാധിപീഡകളിൽ കുടുങ്ങിക്കടക്കുന്നരുടെ വീടുകളിൽ ഇവ വന്നിരുന്നു ശബ്ദിക്കുമ്പോൾ വീട്ടിലുള്ളവരെല്ലാം കാലനെ അകറ്റിനിർത്താൻ ഉറക്കെ നാം ജപിക്കാൻ തുടങ്ങുമായിരുന്നു. ഈ പക്ഷി ഇന്ന് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. തെക്കേ മലബാറിൽ ഇതിനെയാണ് കാലങ്കോഴി എന്നു പറഞ്ഞിരുന്നത്. ഈ താളിൽ വിവരിക്കുന്നത് ഇതിനെപറ്റിയാണോ? ഈ പക്ഷിയെ തെക്കൻ കേരളത്തിൽ " കുത്തിചൂടാൻ" എന്നണ് പറഞ്ഞുവരുന്നതെന്ന് തോന്നുന്നു.--Chandrapaadam 18:00, 1 ഏപ്രിൽ 2009 (UTC)[മറുപടി]

ചന്ദ്രപാദം പറഞ്ഞിരിക്കുന്ന ആ മുഴക്കത്തോടെ കൂവുന്ന പക്ഷിയെത്തന്നെയാണ്‌ കാലൻകോഴി എന്നു ഞാനും കേട്ടിട്ടുള്ളത്.. അത് മൂങ്ങ വർഗ്ഗത്തിലുള്ള ഈ പക്ഷിയാണെന്ന് (ആണോ??) ഇപ്പോഴാണ്‌ അറിയുന്നത് --Vssun 18:31, 1 ഏപ്രിൽ 2009 (UTC)[മറുപടി]

തന്നെ തന്നെ. --ചള്ളിയാൻ ♫ ♫ 08:16, 2 ഏപ്രിൽ 2009 (UTC)[മറുപടി]

പുലർച്ചയ്ക്കെന്തേ?[തിരുത്തുക]

ഇതിന്റെ ശബ്ദം സന്ധ്യക്കും രാവേറെച്ചെല്ലുന്നവരേയും ധാരാളം കേൾക്കാം. പുലർച്ചക്കു അപൂർവമായേ കേൾക്കാറുള്ളൂ..

ഇംഗ്ലീഷ് പീഡിയ ലേഖനത്തിൽ ഇങ്ങനെ:

They are easily detected by their distinctive eerie laughing call of Chu hua-aa during the dusk and dawn

പുലർച്ചെ വേണ്ടത്ര കേട്ടിട്ടുമുണ്ട്. Not4u 17:19, 7 ഏപ്രിൽ 2009 (UTC)[മറുപടി]

ചു ഹുവ-ആ! അതു കൊള്ളാമല്ലോ :)--അഭി 01:54, 8 ഏപ്രിൽ 2009 (UTC)[മറുപടി]

ഒരു പക്ഷേ ചന്ദ്രപാദം വൈകി എണീക്കുന്നയാളായിരിക്കണം --Chalski Talkies ♫♫ 05:46, 8 ഏപ്രിൽ 2009 (UTC)[മറുപടി]

പ്രിയപ്പെട്ട Not4u, തെറ്റു ചൂണ്ടിക്കാട്ടിയതിന്നു നന്ദി. വളരെ പഴയ ഓർമകളിൽ നിന്നാണ്‌ ഞാനാ കുറിപ്പുണ്ടാക്കിയത്. നന്നേ കുട്ടിക്കാലത്ത് കേട്ടതില്പിന്നെ ഞാൻ ഈ പക്ഷിയുടെ ശബ്ദം ഞങ്ങളുടെ നാട്ടിൽ കേട്ടിട്ടില്ല. റബ്ബർ എസ്റ്റേറ്റുകൾക്കായി കുന്നുകൾ വെട്ടിത്തെളിച്ചുപോയ അമ്പതുകളുടെ രണ്ടാം പകുതിയിൽ. കുട്ടിക്കാലത്ത് വളരെ വൈകിയേ എണീറ്റിരുന്നുള്ളൂ എന്നതു തന്നെയാകാം കാരണം. വൈദ്യുതി എത്തിക്കഴിഞ്ഞിട്ടില്ലാത്ത നാട്ടിൻപുറങ്ങളിൽ അന്ന് ചെറിയ കുട്ടികൾക്ക് പുലർകാലങ്ങളിൽ നേരത്തെ എണീക്കേണ്ട ആവശ്യമില്ലായിരുന്നു.‍ കഴിഞ്ഞ അരനൂറ്റണ്ടോളമായി ഞാൻ നഗരങ്ങളിലുമാണ്‌.--Chandrapaadam 17:51, 9 ഏപ്രിൽ 2009 (UTC)[മറുപടി]

കൊള്ളിക്കൊറവൻ[തിരുത്തുക]

ഈ, പക്ഷിയെ കൊള്ളിക്കൊറവനെന്നും അറിയപ്പെടുന്നു. ഇതൊരു വലിയ മൂങ്ങയാണ്, തന്റെ ഇണയെ ആകർഷിക്കാൻ ,അല്ലെങ്കിൽ പതുങ്ങിഇരിക്കുന്ന ഇരയെ പുറത്തു ചാടിക്കാൻ വേണ്ടിയാണ് ഈ പക്ഷിയുടെ ഉച്ചത്തിലുള്ള "ഊകൂഊ" എന്ന കരച്ചിൽ...

"https://ml.wikipedia.org/w/index.php?title=സംവാദം:കാലൻകോഴി&oldid=2143814" എന്ന താളിൽനിന്ന് ശേഖരിച്ചത്