കാലിലെഗ്വ ദേശീയോദ്യാനം
കാലിലെഗ്വ ദേശീയോദ്യാനം | |
---|---|
Parque Nacional Calilegua | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Jujuy Province, Argentina |
Coordinates | 23°39′S 64°47′W / 23.650°S 64.783°W |
Area | 76,306 ha (294.62 sq mi) |
Established | ജൂലൈ 19, 1979[1] |
Governing body | Administración de Parques Nacionales |
കാലിലെഗ്വ ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional Calilegua) അർജൻറീനയിലെ ജൂജൂയി പ്രവിശ്യയിലുള്ള ഒരു ഫെഡറൽ സംരക്ഷിത പ്രദേശമാണ്.1979 ജൂലൈ 19-ന് സ്ഥാപിതമായ ഈ ദേശീയോദ്യാനം, സതേൺ ആൻഡിയൻ യുങ്കാസ് ജൈവ വൈവിധ്യത്തിൻറെ ഒരു സംരക്ഷിത മാതൃകയാണ്. കാലിലെഗ്വ കുന്നുകളുടെ കിഴക്കൻ ചരിവുകളിൽ, ലെഡെസ്മ ഡിപ്പാർട്ടുമെൻറിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 76,306 ഹെക്ടറാണ് (763.06 ചതുരശ്ര കിലോമീറ്റർ അഥവാ 2, 294.62 ചതുരശ്ര മൈൽ). അർജൻറീനയുടെ വടക്കൻ പ്രദേശത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണിത്.
ചരിത്രം
[തിരുത്തുക]ഈ പ്രദേശത്ത് നേരത്തേതന്നെ തദ്ദേശീയ വർഗ്ഗക്കാർ അധിവസിച്ചിരുന്നു. അവരുടെ ജനവാസ കേന്ദ്രങ്ങൾ ലോവർ നോളിലെ കൃഷിയിറക്കുന്ന പുൽമേടുകളിലാണ് സ്ഥിതി ചെയ്തിരുന്നത്. യങ്കാസ് മേഖലയിൽ വസിച്ചിരുന്ന സമുദായങ്ങളുമായി ബന്ധപ്പെട്ട മൺപാത്ര നിർമ്മിതികളും, മിനുക്കിയ ശിലാനിർമ്മിതമായ മഴു തുടങ്ങിയ പുരാവസ്തുക്കളും ഇവിടെനിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഈ പ്രദേശം ഇൻകാകളുടെ അധീനതയിലായിരുന്നു. ഇപ്പോൾ ഈ പ്രദേശം കൊല്ലാ സമൂഹത്തിൻറെ അധിവാസത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ Decreto No. 1733/1979, 25 de julio de 1979, B.O., (24213), 4 (in സ്പാനിഷ്); prom.: 19 de julio de 1979