കാലിപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്റ്റീൽ റൂൾ ഉപയോഗിച്ച് അളവുകൾ എടുക്കുവാൻ കഴിയാത്ത ഘടകങ്ങളുടെ അളവുകൾ എടുക്കുന്നതിനും,വിവിധ ഘടകങ്ങൾ താരതമ്യം ചെയ്യുന്നതിനും ,അളവുകൾ ഒന്നിൽ നിന്നും മറ്റൊന്നിലോട്ട് മാറ്റുന്നതിനും,ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് കാലിപ്പർ. മൂന്ന് തരത്തിലുള്ള കാലിപ്പറുകളുണ്ട്. ഔട്ട് സൈഡ് കാലിപ്പർ,ഇൻസൈഡ് കാലിപ്പർ,ജെന്നി കാലിപ്പർ.

ഔട്ട് സൈഡ് കാലിപ്പർ[തിരുത്തുക]

പണിത്തരങ്ങളുടെ ബാഹ്യ അളവുകൾ എടുക്കുന്നതിനും,അവ പരിശോധിക്കുന്നതിനും, വേണ്ടി ഉപയോഗിക്കുന്നതാണ് ഔട്ട് സൈഡ് കാലിപ്പർ.സ്റ്റീല് കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഉപകരണത്തിന്റെ രണ്ട് കാലുകളുടേയും,അഗ്രഹങ്ങൾ അകത്തേക്ക് വളഞ്ഞിരിക്കുകയാണ്.റിവറ്റും, പ്ലേറ്റ് വാഷറും,ഉപയോഗിച്ച് രണ്ട് കാലുകളുടേയും വീതി കൂടിയ അറ്റം ബദ്ധിച്ചിരിക്കുന്നു.

ഇൻസൈഡ് കാലിപ്പർ[തിരുത്തുക]

ഇതിന്റെ കാലുകളുടെ അഗ്രഹങ്ങൾ പുറത്തേക്ക് വളഞ്ഞിരിക്കുന്നു. പണിത്തരങ്ങളുടെ ഉൾഭാഗത്തെ അളവെടുക്കാൻ ഇത് ഉപയോഗിക്കാം. ഉദാ: സിലിണ്ടറിൻറ്റെ ഉൾവ്യാസം അളക്കാൻ ഉപയോഗിക്കുന്നു.

ജെന്നി കാലിപ്പർ[തിരുത്തുക]

ജെന്നി കാലിപ്പറിൻറ്റെ ഒരു കാല് കൂർത്ത മുനയോട് കൂടിയതും മറ്റൊരു കാല് അകത്തേക്ക് വളഞ്ഞതും ആണ്. ഒരു ഘടകത്തിന്റെ വശത്തിന് സമാന്തരമായി രേഖകൾ വരയ്ക്കുന്നതിനും,അളവുകൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉപയോഗിക്കുന്നു. വൃത്താകൃതിയിലുള്ള വസ്തുക്കളുടെ ഏകദേശ കേന്ദ്രബിന്ദു കണ്ട് പിടിക്കുന്നതിനും ഇത് ഉപയോഗിക്കാം.

അവലംബം[തിരുത്തുക]

ഐടിഐ

"https://ml.wikipedia.org/w/index.php?title=കാലിപ്പർ&oldid=3301651" എന്ന താളിൽനിന്ന് ശേഖരിച്ചത്