കാര്യനിർവ്വഹണ വിഭാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗവൺമെന്റിന്റെ നിയമങ്ങൾ നടപ്പിലാക്കുന്ന ഘടകമാണ് കാര്യനിർവ്വഹണ വിഭാഗം അഥവാ എക്‌സിക്യൂട്ടീവ്. വിശാലമായ അർത്ഥത്തിൽ, നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം. ഇന്ത്യയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായ മന്ത്രിസഭ, അവരുടെ കീഴിലുള്ള ഗവൺമെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.

വിവിധതരം കാര്യനിർവ്വഹണ വിഭാഗങ്ങൾ[തിരുത്തുക]

പ്രസിഡൻഷ്യൽ എക്‌സിക്യൂട്ടീവ്[തിരുത്തുക]

ഭരണഘടനാനുസൃതമായിത്തന്നെ ലെജിസ്ലേച്ചറിൽ നിന്ന് സ്വതന്ത്രമായ എക്‌സിക്യൂട്ടീവ് നിലനിൽക്കുന്ന ഭരണരൂപമാണ് പ്രസിഡൻഷ്യൽ എക്‌സിക്യൂട്ടീവ്. ഈ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് ഒരു നിശ്ചിത കാലഘട്ടത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ലെജിസ്ലേച്ചറിന് എക്‌സിക്യൂട്ടീവിനെ എളുപ്പത്തിൽ മാറ്റുവാൻ സാധിക്കില്ല. ഇതിനുദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്.

പാർലമെന്ററി എക്‌സിക്യൂട്ടീവ്[തിരുത്തുക]

ലെജിസ്ലേച്ചറിനോട് ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവാണ് പാർലമെന്ററി എക്‌സിക്യൂട്ടീവ്. ഈ സമ്പ്രദായമനുസരിച്ച് എക്‌സിക്യൂട്ടീവിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ലെജിസ്ലേച്ചറിൽ നിന്നാണ്. ഇവിടെ പ്രധാനമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ് യഥാർത്ഥ അധികാരം നിക്ഷിപ്‌തമായിരിക്കുന്നത്. ഇതിനുദാഹരണങ്ങളാണ് ബ്രിട്ടൺ, ഇന്ത്യ മുതലായ രാജ്യങ്ങൾ.

അർധ പ്രസിഡൻഷ്യൽ എക്‌സിക്യൂട്ടീവ്[തിരുത്തുക]

ഈ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് രാഷ്ട്രത്തലവനും പ്രസിഡന്റ് നിയമിക്കുന്ന പ്രധാനമന്ത്രി ഗവണ്മെന്റിന്റെ തലവനുമാണ്. ഇതിനുദാഹരണമാണ് റഷ്യ.

"https://ml.wikipedia.org/w/index.php?title=കാര്യനിർവ്വഹണ_വിഭാഗം&oldid=1713126" എന്ന താളിൽനിന്ന് ശേഖരിച്ചത്