Jump to content

കാരെൻ ഗില്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരെൻ ഗില്ലൻ
Colour portrait photograph of Karen Gillan
ജനനം
കാരെൻ ഷീലാ ഗില്ലൻ

(1987-11-28) 28 നവംബർ 1987  (36 വയസ്സ്)
ഇൻവെർനസ്, സ്കോട്ട്ലാൻറ്
കലാലയംഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തീയേറ്റർ ആർട്സ്
തൊഴിൽ
 • നടി
 • സിനിമാ നിർമ്മാതാവ്
സജീവ കാലം2006–ഇതുവരെ
ബന്ധുക്കൾകയ്റ്റ്‍ലിൻ ബ്ലാക്ൿവുഡ് (കസിൻ)
ഒപ്പ്

കാരെൻ ഷീലാ ഗില്ലൻ ഒരു സ്കോട്ടിഷ് നടിയും ചലച്ചിത്ര പ്രവർത്തകയുമാണ്. ടെലിവിഷനിലെ അതിഥി വേഷങ്ങളിലൂടെ അഭിനയ രംഗത്ത് പ്രവേശിച്ച് കാരെൻ ഗില്ലന്, ഡോക്ടർ ഹു (2010–2013) എന്ന ബിബിസി വൺ സീരീസിലെ പതിനൊന്നാമത്തെ ഡോക്ടറുടെ പ്രാഥമിക സഹായിയായ ആമി പോണ്ട് എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അംഗീകാരവും ഒപ്പം നിരൂപക പ്രശംസയും ലഭിച്ചു. ദേശീയ ടെലിവിഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും ഇതിലെ അഭിനയത്തിലൂടെ കാരന് ലഭിച്ചിരുന്നു. ഹൊറർ ചിത്രമായ ഔട്ട്‌കാസ്റ്റ് (2010), റൊമാന്റിക് കോമഡി ചിത്രമായ നോട്ട് അനദർ ഹാപ്പി എൻഡിംഗ് (2013) എന്നിവയാണ് ഗില്ലന്റെ ആദ്യകാല ചലച്ചിത്ര വേഷങ്ങൾ.

ആദ്യകാലം

[തിരുത്തുക]

കാരെൻ ഷീലാ ഗില്ലൻ 1987 നവംബർ 28 ന്[1] ഇൻവെർനെസിൽ മാരി, റെയ്മണ്ട് ഗില്ലൻ എന്നിവരുടെ മകളായി ജനിച്ചു.[2] താൻ ഒരു കത്തോലിക്കാ പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണെങ്കിലലും ജ്ഞാനസ്‌നാപ ചടങ്ങുകൾ നടന്നിട്ടില്ലെന്നും ഒരു മതവും താൻ ആചരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.[3]

16 വയസ്സ് പൂർത്തിയായപ്പോൾ എഡിൻബർഗിലേക്ക് താമസം മാറിയ കാരെൻ ടെൽഫോർഡ് കോളേജിൽ HNC ആക്ടിംഗ് ആന്റ് പെർഫോമൻസ് കോഴ്‌സ് പൂർത്തിയാക്കി.[4] ഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തിയേറ്റർ ആർട്‌സിൽ പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ പതിനെട്ടാമത്തെ വയസ്സിൽ ലണ്ടനിലേക്ക് താമസം മാറി.[5][6] അവിടെ ആയിരിക്കുമ്പോൾ, അവർ ഒരു മോഡലിംഗ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടു.[7] അഭിനയ മേഖലയിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പ് ലണ്ടൻ ഫാഷൻ വീക്കിൽ മോഡലായി പ്രവർത്തിച്ചിരുന്നു. മോഡലിംഗിലേക്ക് മടങ്ങിവരുന്നതിനായി തന്റെ അഭിനയ ജീവിതം ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ ഗില്ലൻ, താൻ മോഡലിംഗ് എന്ന ജോലി ആസ്വദിക്കുമ്പോൾത്തന്നെ അഭിനയം എല്ലായ്പ്പോഴും തന്റെ പ്രധാന താല്പര്യവും ലക്ഷ്യവുമായിരുന്നുവെന്ന് പറഞ്ഞു.[8]

2012 ൽ ദി ലേറ്റ് ലേറ്റ് ഷോ വിത്ത് ക്രെയ്ഗ് ഫെർഗൂസൻ എന്ന ടോക് ഷോയുടെ അഭിമുഖത്തിൽ ഒക്കുലസ് (2013) എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താൻ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് സ്ഥിര താമസമാക്കിയതായി അവർ പ്രസ്താവിച്ചിരുന്നു.[9]

സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2010 ഔട്ട്കാസ്റ്റ് അല്ലി
2013 നോട്ട് അനദർ ഹാപ്പി എൻഡിംഗ് ജെയ്ൻ ലോക്ഹാർട്ട്
2013 ഒക്കുലസ് കയ്ലി റസൽ
2014 ഗാർഡിയൻസ് ഓഫ് ദ ഗാലക്സി നെബുല
2014 ബൌണ്ട് ഫോർ ഗ്രേറ്റ്നസ്സ് മെവ് മക്ഡോനോഗ് ഹ്രസ്വ ചിത്രം
2015 വാണിംഗ് ലേബൽസ് മിന്റി ഹ്രസ്വചിത്രം
2015 കൊവാർഡ് N/A ഹ്രസ്വചിത്രം

Director, writer, and executive producer

2015 ഫൺ സൈസ് ഹോറർ: വോള്യം ടു. റേച്ചൽ മില്ലിഗാൻ ഹ്രസ്വചിത്രം

Segment: "Conventional" Director and writer

2015 ദ ബിഗ് ഷോർട്ട് എവി
2016 ഇൻ ദ വാലി ഓഫ് വയലൻസ് എല്ലെൻ
2017 ഗാർഡിൻസ് ഓഫ് ദ ഗാലക്സി Vol. 2 നെബുല
2017 ദ സർക്കിൾ ആന്നി അല്ലെർട്ടൻ
2017 ജുമാഞ്ചി: വെൽകം ടു ദ ജംഗിൾ മാർത്ത
2018 ദ പാർട്ടി ജസ്റ്റ് ബിഗിനിംഗ് ല്യൂസായിധ് രചനയും സംവിധാനവും
2018 അലക്സ് & ദ ലിസ്റ്റ് ലിലി
2018 അവഞ്ചേർസ്: ഇൻഫിനിറ്റി വാർ നെബുല
2019 അവഞ്ചേർസ്: എൻഡ്ഗെയിം
2019 ആൾ ക്രീച്ചർസ് ഹിയർ ബിലോ റൂബി[10]
2019 സ്റ്റബർ സാറാ മോറിസ്
2019 ജുമാഞ്ചി: ദ നെക്സ്റ്റ് ലെവൽ റൂബി
2019 സ്പൈസ് ഇൻ ഡിസ്ഗസ് ഐസ് (voice)
2019 ദ ഹോർഡിംഗ് ഹോപ് ഹ്രസ്വചിത്രം

രചനയും സംവധാനവും

2019 ന്യൂറോട്ടിക്ക ക്ലോയി ഹ്രസ്വചിത്രം
2020 ദ കോൾ ഓഫ് ദ വൈൽഡ് മെർസിഡസ്
2020 ഗൺപൌഡർ മിൽക്ക്ഷേക്ക് ഇവ Post-production

അവലംബം

[തിരുത്തുക]
 1. "Happy Birthday, 'Doctor Who' Companion Karen Gillan!". Geek.com. 28 November 2017. Archived from the original on 29 November 2017. Retrieved 29 November 2017.
 2. Lawson, Jim (19 January 2014). "Dad of former Doctor Who star Karen Gillan aims to follow his daughter into the movie business with film about football star Len Shackleton". dailyrecord. Retrieved 1 July 2020.
 3. Jamieson, Teddy (15 June 2013). "Karen Gillan on life, love and Doctor Who". The Herald. Archived from the original on 7 November 2014.
 4. "Interview Karen Gillan". The Scotsman. 3 April 2010. Archived from the original on 10 November 2013.
 5. Macleod, Calum (26 March 2010). "Who's that girl?". Inverness Courier. Scottish Provincial Press. Archived from the original on 10 November 2013. Retrieved 3 April 2010.
 6. Smith, Mark (22 March 2010). "Karen Gillan on being the new doctor who companion". The Herald. Newsquest. Archived from the original on 3 December 2011. Retrieved 30 July 2011.
 7. Farhoud, Nada (20 June 2010). "Karen Gillan on her role as doctor who's new sexy sidekick". People.co.uk. Archived from the original on 16 August 2012.
 8. Gilbert, Gerard (6 May 2011). "Karen Gillan: Obsessive fans, short skirts and life with Doctor Who". The Independent. Archived from the original on 6 August 2011.
 9. Bhattacharya, Sanjiv (30 September 2014). "Karen Gillan: 'The American dating scene terrified me'". The Daily Telegraph. Archived from the original on 23 August 2015. Retrieved 2 August 2015.
 10. "Karen Gillan on Instagram: "'All Creatures Here Below' is a movie I made with @dastmalchian and it's coming out THIS FRIDAY in select theatres and on digital. PS: it's…"". Instagram. Retrieved 28 May 2019.
"https://ml.wikipedia.org/w/index.php?title=കാരെൻ_ഗില്ലൻ&oldid=3456214" എന്ന താളിൽനിന്ന് ശേഖരിച്ചത്