കാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാബു, 2008 ലെ ഒരു ഫ്രാൻസ് പുസ്തക പ്രദർശനത്തിനിടെ.

ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു കാബു എന്നറിയപ്പെട്ടിരുന്ന ഴാങ് കാബട്ട്(13 ജനുവരി 1938 - 7 ജനുവരി 2015). പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടു. [1][2][3][4]

ജീവിതരേഖ[തിരുത്തുക]

പാരീസിൽ കലാ പഠനം പൂർത്തിയാക്കിയ കാബു രണ്ടു വർഷത്തോളം പട്ടാളത്തിൽ ജോയി ചെയ്തു. ദിനപത്രങ്ങളിൽ കാർട്ടൂണുകളും കാരിക്കേച്ചറുകളും പ്രസിദ്ധീകരിച്ചു തുടങ്ങിയ കാബു 'ഹരാകിരി' എന്ന മാസികയിലും പ്രവർത്തിച്ചു. ടെലിവിഷൻ ചാനലുകളിലെ കുട്ടികളുടെ പരിപാടിയിലെ പങ്കാളിത്തം അദ്ദേഹത്തെ ജനകീയനാക്കിയിരുന്നു. പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചു. 2006 ഫിബ്രവരിയിൽ മുഹമ്മദ് നബിയെക്കുറിച്ച് ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ കാബു പുനരാവിഷ്കരിച്ച് ചാർലി ഹെബ്‌ദോയിൽ പ്രസിദ്ധപ്പെടുത്തിയതിനെത്തുടർന്ന് പത്രത്തിനെതിരെ വലിയ അക്രമങ്ങൾ നടന്നു. 2015 ജനുവരി ഏഴിന് ചാർലി ഹെബ്‌ദോയുടെ മധ്യ പാരീസിലുള്ള ഓഫീസിന് നേർക്ക് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടു.

അന്തരിച്ച ഫ്രഞ്ച് ഗായകനായിരുന്ന മാനോ സോലോ മകനാണ്.

അവലംബം[തിരുത്തുക]

  1. "LIVE. Massacre in "Charlie Hebdo": 12 dead, including Charb and Cabu". Le Point.
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. "Les dessinateurs Charb et Cabu seraient morts". L'Essentiel (ഭാഷ: ഫ്രഞ്ച്). France: L'Essentiel. 2015-01-07. ശേഖരിച്ചത് 2015-01-07. Le directeur de la publication et dessinateur satirique Charb (Stéphane Charbonnier) et Cabu seraient morts selon les informations du Point (via un tweet). Charb avait été annoncé gravement blessé selon plusieurs sources, que relayaient Le Monde et Le Figaro.
  4. "LIVE. Massacre in "Charlie Hebdo": 12 dead, including Charb and Cabu". Le Point.
"https://ml.wikipedia.org/w/index.php?title=കാബു&oldid=3416843" എന്ന താളിൽനിന്ന് ശേഖരിച്ചത്