കാനഡ-യു.എസ്. അതിർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാനഡ-യു.എസ്. അതിർത്തി (French: Frontière entre le Canada et les États-Unis) ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തിയാണ്. ഭൗമ അതിർത്തി (മഹാ തടാകങ്ങൾ, അറ്റ്ലാന്റിക്, പസഫിക് തീരങ്ങളിലെ അതിർത്തികൾ ഉൾപ്പെടെ) 8,891 കിലോമീറ്റർ (5,525 മൈൽ) ദൈർഘ്യമുള്ളതാണ്. കാനഡയുടെ തെക്കുഭാഗത്ത്, അമേരിക്കൻ ഐക്യനാടുകളുമായുള്ള തുടർച്ചയായ അതിർത്തിയും പടിഞ്ഞാറ് വശത്ത് യു.എസ്. സംസ്ഥാനമായ അലാസ്കയുമായുള്ള അതിർത്തിയുമായി കരമാർഗ്ഗമുള്ള അതിർത്തിക്ക് രണ്ട് വിഭാഗങ്ങളാണുള്ളത്. ദ ബൈ-നാഷണൽ ഇന്റർനാഷണൽ ബൗണ്ടറി കമ്മീഷൻ അതിർത്തി അടയാളപ്പെടുത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്റർനാഷണൽ ജോയിന്റ് കമ്മീഷൻ അതിർത്തി ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നു. അന്താരാഷ്ട്ര അതിർത്തിയിലൂടെയുള്ള നിയമപരമായ കടന്നു പോകലിൻറെ ഉത്തരവാദിത്വം കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) എന്നീ ഏജൻസികളിൽ നിക്ഷിപ്തമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാനഡ-യു.എസ്._അതിർത്തി&oldid=3964289" എന്ന താളിൽനിന്ന് ശേഖരിച്ചത്