കസ്തൂരിവെണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കസ്തൂരി വെണ്ട (Abelmoschus moschatus)
Abelmoschus moschatus Blanco2.245.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ഡിവിഷൻ: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Abelmoschus
വർഗ്ഗം: ''A. moschatus''
ശാസ്ത്രീയ നാമം
Abelmoschus moschatus
Medik
കസ്തൂരിവെണ്ട
സംസ്കൃതത്തിലെ പേര് ലതാകസ്തൂരി
വിതരണം ചതുപ്പുപ്രദേശങ്ങളിലും ഉഷ്ണമേഖലാസമതലങ്ങളിലും
രാസഘടങ്ങൾ ആൽബുമിൻ,വിത്തിൽ സ്ഥിരതൈലം,കറ,

പാൽമിറ്റിക്,സ്റ്റിയറിക്,ഒലീക്,

ലിനോലിക് അമ്ലങ്ങൾ ബ്-സിറ്റോസ്റ്റിറോൾ
രസം മധുരം,തിക്തം,കടു
ഗുണം ലഘു,സ്നിഗ്ധം,തീക്ഷ്ണം
വീര്യം ശീതം
വിപാകം‍ കടു
ഔഷധഗുണം വായ്നാറ്റം,വായ്പുണ്ണ്,മൂത്രളം

മാൽവേസി കുടുംബത്തിൽപ്പെട്ട വെണ്ടയോട്‌ സാമ്യമുള്ള ചെടിയാണ്‌ കസ്തൂരിവെണ്ട. ഹിബിസ്കസ്‌ അബൽമോസ്ക്കസ്‌ എന്ന്‌ ശാസ്ത്രനാമം. ഔഷധവീര്യമുള്ള ഒരു സസ്യമാണിത്‌. വളർച്ചാ ശൈലിയിലും ബാഹ്യരൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്‌. ഇതിന്റെ വിത്തിലും ഇലയിലും വേരിലും വേരിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു.

ഭാരതത്തിൽ മഞ്ഞുമലകൾ ഒഴികെയുള്ള മലഞ്ചെരിവുകളിലും കുന്നുകളിലും പ്രാന്തപ്രദേശങ്ങളിലും വന്യമായി വളരുന്ന ഒരു ഔഷധിയാണിത്‌. പൂക്കൾക്ക്‌ നല്ല മഞ്ഞനിറമാണ്‌ ഉള്ളത്.കുടലിലും വദനഗഹ്വരത്തിലും പ്രത്യക്ഷപ്പെടുന്ന രോഗചികിത്സക്കും മൂത്രാശയ രോഗചികിത്സക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചുവരുന്നു.

വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ആൽബുമിനും ഉണ്ട്‌. കൂടാത കറയും കട്ടിയുള്ള സ്ഫടിക പദാർത്ഥവും ഒരു സ്ഥിരതൈലവും വിത്തിൽ ഉണ്ട്‌. ലിനോലിക്‌, ഒലിയിക്‌, പാൽമിറ്റിക്ക, സ്റ്റിയറിക്‌ എന്നീ അമ്ലങ്ങളുടെ സാന്നിദ്ധ്യം വേറെയുമുണ്ട്.

വെണ്ടയ്ക്കായുടെ പുറംതോട്‌ മഞ്ഞനിറം ബാധിക്കും മുൻപ്‌ ഉള്ളിലുള്ള വിത്ത്‌ പളുങ്കുപോലെ വെളുത്ത നിറത്തിലായിരിക്കും. മൂത്രാശയരോഗങ്ങളുടെ ചികിത്സയിലും ശ്വാസകോശരോഗ ചികിത്സയിലും ഭിഷഗ്വരന്മാർ കസ്തൂരിവെണ്ടയുടെ ഇല, തണ്ട്‌, വേര്‌, വേരിന്റെ തൊലി എന്നിവ ശുപാർശ ചെയ്യുന്നു. ഔഷധഗുണത്തോടൊപ്പം പോഷകഗുണവുമുള്ളതാണ്‌ കസ്തൂരിവെണ്ടയുടെ കായ്‌. വിത്തുവഴിയാണ്‌ വംശവർദ്ധനവ്‌ നടത്തുന്നത്‌. കസ്തൂരി വെണ്ടയിൽ നിന്ന് ലഭിക്കുന്ന എണ്ണ മൃഗജന്യ കസ്തൂരിക്ക് പകരം ഉപയോഗിക്കുന്നു. ഇതിന്റെ കുരു കാപ്പിപ്പൊടിയിൽ ചേർക്കുകയും, ഫലവും തളിരിലകളും പച്ചക്കറിയായി ഉപയോഗിക്കുകയും ചെയ്യുന്നു. തിളച്ച എണ്ണയിലിട്ടാൽ എള്ളിന്റെ രുചിയും മണവും നൽകുന്നു.[1]

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം, തിക്തം, കടു

ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വിത്ത്, വേര്, ഇല[2]

ആയുർവേദത്തിൽ ഉപയോഗങ്ങൾ[തിരുത്തുക]

 • സന്ധിവേദന
 • വായ നാറ്റം
 • വയറ്റിൽ വിലക്കം
 • രക്ത വാതം
 • കാമോദ്ധീപനം
 • കീടനാശിനി
 • ശരീരത്തിലെ ജലാംശം കുറയ്ക്കുവാൻ
 • ദഹന സഹായി
 • ഏകാഗ്രത വർദ്ധിക്കുവാൻ[1]

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

 • ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും മണവും പകരുവാൻ
 • പരിമള വസ്തുക്കളിൽ
 • തോലിൽ നിന്ന് ശക്തിയുള്ള നാരു ലഭിക്കുന്നു[1]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 കസ്തൂരി വെണ്ട Plants fora future ൽ നിന്ന്
 2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കസ്തൂരിവെണ്ട&oldid=1692430" എന്ന താളിൽനിന്നു ശേഖരിച്ചത്