അബെൽമോസ്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abelmoschus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അബെൽമോസ്കസ്
Abelmoschus esculentus.jpg
Abelmoschus esculentus leaves,
flower buds and young fruit
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Abelmoschus

Species

See text.

മാൾവേസി സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അബെൽമോസ്കസ് (Abelmoschus). ഈ ജീനസ്സിൽ ഏകദേശം 15 സ്പീഷിസുകളാണുള്ളത്. ആഫ്രിക്ക, ഏഷ്യ, ആസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന ഈ സസ്സ്യജനുസ്സിനെ അന്യമായ വർഗ്ഗമായാണ് പരിഗണിക്കുന്നത്.

ഏകവർഷികളും ബഹുവർഷികളും ഉൾപ്പെടുന്ന ഈ സസ്യജനുസ്സിലെ മിക്ക സസ്യങ്ങളും രണ്ട് മീറ്റർ വരെ വളരുന്ന ചെടികളാണ്. ഇവയുടെ ഇലകൾ ഹസ്തകപത്രങ്ങളോടുകൂടിയവയാണ്. ജാലികാസിരാവിന്യാസത്തോടു കൂടിയ ഇവയുടെ ഇലകൾക്ക് ഏകദേശം 10-40 സെന്റീമീറ്റർ നീളവും വീതിയുമുണ്ടായിരിക്കും. 4-8 സെന്റീമീറ്റർ വ്യാസമുള്ള ഇവയുടെ പൂക്കൾ പത്രകക്ഷത്തിലാണ്  വിന്യസിച്ചിരിക്കുന്നത്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെള്ളയോ മഞ്ഞയോ നിറത്തിലുള്ള അഞ്ച് പുഷ്പദളങ്ങളാണിവയ്ക്കുള്ളത്. ചില സ്പീഷിസുകളിൽ പുഷ്പദളങ്ങളുടെ താഴ്ഭാഗത്തായി ചുവന്നതോ അല്ലെങ്കിൽ ധൂമ്രവർണ്ണത്തിലുള്ളതോ ആയ  അടയാളം കാണാറുണ്ട്. ഇവയുടെ ഫലങ്ങൾക്ക് 5-20 സെന്റീമീറ്റർ നീളവും 1-4 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും.

അബെൽമോസ്കസ് ജനുസ്സിൽ വരുന്ന മിക്ക സസ്യങ്ങളും പല ശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാർവയുടെ ഭക്ഷണമാണ്.

തിരഞ്ഞെടുത്ത സ്പീഷിസുകൾ
  • Abelmoschus caillei - (syn. Hibsicus manihot var. caillei). West African okra
  • Abelmoschus esculentus - (syn. Hibiscus esculentus). Okra
  • Abelmoschus manihot - (syn. Hibiscus manihot). Aibika
  • Abelmoschus moschatus - (syn. Hibiscus abelmoschus). Musk Mallow
  • Abelmoschus ficulneus - (syn. Hibiscus ficulneus). White Wild Musk Mallow
  • Abelmoschus crinitus - (syb. Hibiscus crinitus)

ഉപയോഗങ്ങൾ[തിരുത്തുക]

അബെൽമോസ്കസ് ജനുസ്സിൽ വരുന്ന മിക്ക സസ്യങ്ങളും ഭക്ഷ്യയോഗ്യമാണ്.(ഉദാ., വെണ്ട).

അവലംബം[തിരുത്തുക]

  1. "Abelmoschus". Germplasm Resources Information Network. United States Department of Agriculture. 2007-03-12. ശേഖരിച്ചത് 2009-02-20.
"https://ml.wikipedia.org/w/index.php?title=അബെൽമോസ്കസ്&oldid=2350697" എന്ന താളിൽനിന്ന് ശേഖരിച്ചത്