കവാടം:വളർത്തുമൃഗങ്ങൾ/ഇന്നത്തെ‌ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്നത്തെ ലേഖനം

ലാബ്രഡോർ റിട്രീവർ[തിരുത്തുക]

റിട്രീവർ ഇനങ്ങലിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ.(ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ കണ്ടെത്തുന്ന എന്ന അർത്ഥം മാണ്. ഈ നായകൾ ഈ പേര് അന്‌വർത്ഥമാക്കുന്നു. കാനഡയിൽ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നിൽ. സഹയിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്.