കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൂഗിൾ ക്രോം ഒ.എസ്[തിരുത്തുക]

ഗൂഗിൾ പുറത്തിറക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഗൂഗിൾ ക്രോം ഒ.എസ്. 2009 ജൂലൈ 7-നാണ് ലിനക്സ് അധിഷ്ഠിതമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന വിവരം ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചത്. പ്രധാനമായും നെറ്റ്ബുക്കുകളെ ഉദ്ദേശിച്ച് പുറത്തിറങ്ങുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്നു കരുതുന്നു. ഇത് എക്സ്86(x86) , എ.ആർ.എം. (ARM) എന്നീ പ്രോസസറുകളിൽ പ്രവർത്തിക്കും. 2009-ന്റെ അവസാനത്തോടെ ക്രോം ഒ.എസിന്റെ സോഴ്സ് കോഡ് ഓപ്പൺ സോഴ്സിൽ ആയിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ലിനക്സ് കേർണലിലാണ് പ്രവർത്തിക്കുകയെങ്കിലും ഗ്നോം, കെ.ഡി.ഇ. എന്നീ പണിയിട സംവിധാനങ്ങൾ ഒന്നും ഇതിൽ ഉപയോഗിക്കില്ല. ക്രോം ഒരു പുതിയ പണിയിട സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഇതിനായി ഗൂഗിൾ ഓപ്പൺ സോഴ്സ് സമൂഹത്തിന്റെ സഹായങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. 2011 മെയ് മാസത്തിൽ, ക്രോബുക്ക് എന്നറിയപ്പെടുന്ന ആദ്യത്തെ ക്രോംഒഎസ് ലാപ്ടോപ്പ് അവതരിപ്പിച്ചു. ക്രോബുക്കിന്റെ ആദ്യ തലമുറ 2011 ജൂലൈയിൽ ഷിപ്പുചെയ്ത സാംസങ്ങ് (Samsung), എസർ (Acer) എന്നിവയിൽ നിന്നുള്ളവയായിരുന്നു. 2021-ഓടെ ക്രോംഒഎസ് ഉപകരണത്തിന്റെ ആദ്യ സ്വീകരണം സമ്മിശ്രമായിരുന്നുവെങ്കിലും. ആപ്പിൾ ഐപാഡ് വിൽപ്പനയ്ക്ക് തുല്യമായിരുന്നു വിൽപ്പന. കൂടുതൽ വായിക്കുക >>