കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുത്തവ/മാർച്ച് 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീസിയസിന്റെ കപ്പൽ
തീസിയസിന്റെ കപ്പൽ

അതിഭൗതികത്തിലെ സ്വത്വബോധത്തെപറ്റിയുള്ള ഒരു ചിന്താപരീക്ഷണമാണ് തീസിയസിന്റെ കപ്പൽ അഥവാ തീസിയസിന്റെ പാരഡോക്സ്. ഒരു കപ്പൽ (അഥവാ ഏതെങ്കിലും ഒരു വസ്തു) ഉണ്ടെന്നു കരുതുക. പടിപടിയായി അതിന്റെ ഓരോരോ ഭാഗങ്ങൾ മാറ്റി പുതിയ ഭാഗങ്ങൾ വെച്ചുകൊണ്ടിരുന്നാൽ അത് അപ്പോഴും പഴയ കപ്പൽ തന്നെയായി നിലനിൽക്കുമോ എന്നുള്ള ചോദ്യമാണിത്.

പുരാതന ഗ്രീസിലെ യുദ്ധനായകനായിരുന്ന തീസിയസിന്റെ ഒരു കപ്പൽ ഏതെങ്കിലും ഒരു തുറമുഖത്തിൽ ഒരു പുരാവസ്തുവായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് വിചാരിയ്ക്കുക. കാലം കഴിയുന്തോറും മരം കൊണ്ടുണ്ടാക്കിയ ഇതിന്റെ ഭാഗങ്ങൾ ദ്രവിച്ചു വരുന്നു. ഇത്തരം ദ്രവിച്ച ഭാഗങ്ങൾ എടുത്തുകളഞ്ഞു പുതിയ ഭാഗങ്ങൾ വെയ്ക്കുന്നു എന്ന് കരുതുക. ഏതാണ്ട് ഒരു നൂറ്റാണ്ടിനുള്ളിൽ അതിന്റെ എല്ലാ ഭാഗങ്ങളും ദ്രവിച്ചു പോവുകയും അതിനെല്ലാത്തിനും പുതിയ ഭാഗങ്ങൾ ഫിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഈ അവസ്ഥയിൽ "നന്നാക്കിയെടുത്ത" കപ്പൽ തീസിയസിന്റെ കപ്പൽ തന്നെയാണോ?

...പത്തായം കൂടുതൽ വായിക്കുക...