കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവംബർ 2-3 : ദക്ഷിണ ടൗറീഡ് ഉൽക്കാവർഷം. മണിക്കൂറിൽ 5 ഉൽക്കകൾ വരെ കാണാം.
നവംബർ 4 : അമാവാസി
യുറാനസ് ഓപ്പോസിഷനിൽ. കാന്തിമാനം 5.7. നല്ല ഇരുട്ടുള്ള സ്ഥലത്തു നിന്നാൽ യുറാനസ്സിനെ മേടം രാശിയിൽ തിളക്കം കുറഞ്ഞ് കാണാൻ കഴിയും.
നവംബർ 6 : വിശാഖം ഞാറ്റുവേല തുടങ്ങും.
നവംബർ 8 : ശുക്രൻ, ചന്ദ്രൻ എന്നിവയുടെ സംയോഗം. ചന്ദ്രക്കലയുടെ ഒരു ഡിഗ്രി അടുത്തായി ശുക്രനെ കാണാം.
നവംബർ 10 : ശനി, ചന്ദ്രൻ എന്നിവയുടെ സംയോഗം. ചന്ദ്രന്റെ 4 ഡിഗ്രി അടുത്തായി ശനിയെ കാണാം.
നവംബർ 11 : വ്യാഴം, ചന്ദ്രൻ എന്നിവയുടെ സംയോഗം. ചന്ദ്രന്റെ 4 ഡിഗ്രി സമീപത്തായി വ്യാഴത്തെ കാണാം.
നവംബർ 11-12 : ഉത്തര ടൗറീഡ് ഉൽക്കാവർഷം.
നവംബർ 16 : വൃശ്ചികസംക്രമം
നവംബർ 16-17 : ലിയോണിഡ് ഉൽക്കാവർഷം 15 ഉൽക്കകൾ വരെ മണിക്കൂറിൽ കാണാൻ കഴിഞ്ഞേക്കാം.
നവംബർ 19 : പൗർണ്ണമി
ഭാഗിക ചന്ദ്രഗ്രഹണം. കേരളത്തിൽ ദൃശ്യമല്ല.
അനിഴം ഞാറ്റുവേല തുടങ്ങും
നവംബർ 24 : നാസ ഡബിൾ ആസ്ട്രറോയ്ഡ് റീഡിറൿഷൻ മിഷൻ വിക്ഷേപിക്കുന്നു.
റഷ്യയുടെ സോയൂസ് റോക്കറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പുതിയ മൊഡ്യൂൾ വിക്ഷേപിക്കുന്നു.