കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...പതിനായിരം കോടിയിലേറെ താരാപഥങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ ഉള്ളതായി കണക്കാക്കുന്നു

...താരാപഥങ്ങളുടെ പിണ്ഡത്തിന്റെ 90 ശതമാനത്തോളം സംഭാവന ചെയ്യുന്നത് തമോദ്രവ്യമാണ്.

...ഗ്രീക്ക് തത്ത്വചിന്തകനായ ഡെമോക്രിറ്റസ് (ക്രി.മു. 450 - 370) ആണ് രാത്രിയിൽ ആകാശത്ത് കാണാനാകുന്ന ക്ഷീരപഥം (ആകാശഗംഗ) വിദൂരനക്ഷത്രങ്ങളുടെ കൂട്ടമാകാമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്

...പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞനായ അബ്ദുറഹ്ൻ അൽ സൂഫിയാണ് ആദ്യമായി ആൻഡ്രോമിഡ ഗാലക്സി നിരീക്ഷിച്ച് രേഖപ്പെടുത്തിയത്

ഏറ്റവും വലിയ താരാപഥങ്ങൾ ഭീമൻ ദീർഘവൃത്താകാരഗാലക്സികളാണ്