കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യൻ
സൂര്യൻ

സ്വയം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന വാതകഗോളങ്ങളാണ് നക്ഷത്രങ്ങൾ. സൂര്യനാണ് ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം. ഭൂമിക്കു ലഭിക്കുന്ന ഊർജത്തിന്റെ ഭൂരിഭാഗവും സൂര്യനിൽ നിന്നാണ് ലഭിക്കുന്നത്. സൂര്യന്റെ വെളിച്ചം മൂലമാണ് പകൽ സമയത്ത് മറ്റു നക്ഷത്രങ്ങളെ കാണാൻ കഴിയാത്തത്. നക്ഷത്രങ്ങളെ പല നക്ഷത്രസമൂഹങ്ങളായി തിരിച്ചിട്ടുണ്ട്. അവയിൽ പ്രകാശപൂരിതമായ നക്ഷത്രങ്ങൾക്ക് പേരുകൾ നൽകപ്പെട്ടിട്ടുണ്ട്. ഉയർന്ന പിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക. ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചുകൊണ്ട് ഹൈഡ്രജൻ അണുമർമ്മങ്ങൾനൂക്ലിയസ് ഹീലിയം അണുമർമ്മങ്ങളാകുന്ന അണുസംയോജന പ്രക്രിയയാണ് നക്ഷത്രങ്ങൾക്കുള്ളിൽ നടക്കുന്നത്. ഇതുവഴി ധാരാളം ഊർജം ഉണ്ടാകുന്നു. ഈ ഊർജം താപവും പ്രകാശവുമായി ബാഹ്യാകാശത്തിലേക്കു പ്രസരിക്കുന്നു. സൂര്യനിൽ നിന്നും ഇത്തരത്തിൽ വമിക്കുന്ന കിരണപ്രസരം ആണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനുവേണ്ടിയുള്ള ഊർജത്തിന്റെ ഉറവിടം. ഹീലിയത്തിനെക്കാൾ ഭാരമുള്ള ഏതാണ്ട് എല്ലാ മൂലകങ്ങളും ഉണ്ടായിട്ടുള്ളത് നക്ഷത്രങ്ങളിലെ അണുസംയോജനം വഴിയാണ്. ജ്യോതിശാസ്ത്രജ്ഞന്മാർ നക്ഷത്രങ്ങളുടെ പ്രായം, പിണ്ഡം, രാസസംയോഗം എന്നിവ കണക്കാക്കുന്നത് നക്ഷത്രത്തിന്റെ വർണ്ണരാജി, പ്രകാശമാനം, ബഹിരാകാശത്തിലെ അതിന്റെ ചലനം എന്നിവ കണക്കാക്കിയാണ്. നക്ഷത്രത്തിന്റെ മറ്റ് ഭൗദ്ധിക ഗുണങ്ങൾ അളക്കുന്നത് അതിന്റെ വക്രതുള ചലനം, ആരം, താപനില എന്നിവ കണക്കാക്കിയാണ്. നക്ഷത്രങ്ങളുടെ താപനിലയും പ്രകാശമാനവും അക്ഷങ്ങളിൽ എടുത്ത് വരയ്ക്കുന്ന ഗ്രാഫിന് ഹേഴ്സ്പ്രങ്ങ്- റസ്സൽ ചിത്രം (Hertzsprung-Russell diagram) എന്നു പറയുന്നു. ഈ ചിത്രമാണ് നക്ഷത്രങ്ങളുടെ പ്രായവും, പരിണാമ ചരിത്രവും പഠിക്കാൻ ഉപയോഗിക്കുന്നത്. പരിണാമകാലത്ത് നക്ഷത്രം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും മിശ്രിതമായിരിക്കും.കുറഞ്ഞ അളവിൽ ഘനമൂലകങ്ങളും കാണും. നക്ഷത്രത്തിന്റെ സാന്ദ്രമായ ഉൾഭാഗത്ത് ഹൈഡ്രജൻ അണുസംയോജനം മൂലം ഹീലിയം ആയി മാറുന്നു. ഇപ്രകാരം ഉണ്ടായ ഊർജം പ്രസരം, അല്ലെങ്കിൽ താപസംവഹനം മൂലം പുറത്തേക്കു വമിക്കുന്നു. നക്ഷത്രത്തിനുള്ളിലെ ഭീമമായ ആന്തരിക മർദ്ദം അതിനെ സ്വന്തം ഗുരുത്വാകർഷണം മൂലം പൊട്ടിത്തെറിക്കുന്നതിൽ നിന്നും തടയുന്നു. ഹൈഡ്രജൻ ഇന്ധനം തീർന്നാൽ സൂര്യന്റെ 0.4 തവണയെങ്കിലും ഭാരമുള്ള നക്ഷത്രങ്ങൾ ചുവന്ന ഭീമൻ ആയി മാറുന്നു. ഇരട്ട നക്ഷത്രങ്ങൾ എന്ന വാക്ക് ഗുരുത്വാകർഷണം മൂലം ബന്ധിപ്പിക്കപ്പെട്ട രണ്ട് നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു. അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും. നക്ഷത്രങ്ങളുടെ സമൂഹത്തെ താരാസമൂഹം എന്നു വിളിക്കുന്നു. ഭൂമി ഉൾപ്പെട്ട താരസമൂഹമാണ് ക്ഷീരപഥം.

...പത്തായം കൂടുതൽ വായിക്കുക...