കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനിതക കാരണങ്ങളാൽ രക്തകോശങ്ങളിലുണ്ടാകുന്ന അസാധാരണത്വത്താലുണ്ടാകുന്ന രോഗമാണ് അരിവാൾ കോശ വിളർച്ച അഥവാ അരിവാൾ രോഗം. ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലാകുന്ന അവസ്ഥക്കാണ് അരിവാൾ രോഗം എന്നു പറയുന്നത്.ഈ രോഗം ബാധിച്ച വ്യക്തിക്ക് മഴയോ, തണുപ്പോ ഏറ്റാൽ ശക്തമായ പനിവരുന്നു.നല്ല ആരോഗ്യവും കായിക ശേഷിയും പുറമേക്ക് തോന്നിക്കുന്നവർ പോലും ഈ രോഗം ബാധിച്ചാൽ പെട്ടെന്ന് മരണപ്പെടുന്നു. മലമ്പനിയെ ചെറുക്കാൻ മലമ്പനി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളാണ് അരിവാൾ രോഗത്തിനു കാരണമാകുന്നതെന്ന് കരുതുന്നു.