Jump to content

കഴുക്കോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓടിട്ട മേൽക്കൂരയുടെ അടിയിൽനിന്നുള്ള ദൃശ്യം - കഴുക്കോലുകളെ ചതുരാകൃതിയിലുള്ള വള ഉപയോഗിച്ച് പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നു. കഴുക്കോലിനു മുകളിൽ പട്ടികകൾ അടിച്ച് ഓട് മേഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക

പ്രതലങ്ങളെ താങ്ങുന്നതിനും അവയിലെ ഭാരത്തെ ഉത്തരത്തിലേയ്ക്ക് എത്തിയ്ക്കുന്നതിനുമായി കെട്ടിടനിർമ്മിതിയിലുപയോഗിക്കുന്ന സുപ്രധാനഘടനയാണ് കഴുക്കോൽ. ഓട് മേഞ്ഞ കെട്ടിടങ്ങളിൽ ഓടു താങ്ങുന്നതിനോ ഓലവീടുകളിൽ ഓല താങ്ങുന്നതിനോ ആയി മുള കൊണ്ടുള്ളതോ മരം കൊണ്ടുള്ളതോ ആയ കഴുക്കോലുകൾ ഉപയോഗിച്ചു പോരുന്നു. മേച്ചിൽവസ്തുവിന്റെ ഭാരം ഉത്തരത്തിലേക്കെത്തിക്കുക, ഉത്തരങ്ങളെ തമ്മിൽ ചേർത്തിണക്കുക എന്നീ കർത്തവ്യങ്ങളാണ് കഴുക്കോൽ നിറവേറ്റുന്നത്.

സമാന്തരമായ രണ്ട് ഉത്തരങ്ങൾക്കിടയിൽ അതിനു ലംബമായി നിശ്ചിത ഇടവേളയിൽ നിരവധി കഴുക്കോലുകൾ ഇണക്കിയിരിക്കും. കഴുക്കോലുകളുടെ സ്ഥാനം മാറാതെ നിൽക്കുന്നതിനും ഘടനക്ക് കൂടുതൽ ഉറപ്പു നൽകുന്നതിനും ഉത്തരങ്ങൾക്ക് സമാന്തരമായ വളബന്ധങ്ങൾ എന്നറിയപ്പെടുന്ന ചതുരാകൃതിയിലുള്ള നീളൻ തടികൾ വഴി ഒന്നിലധികം കഴുക്കോലുകളെ കൂട്ടി ഇണക്കുകയും ചെയ്യുന്നു. കഴുക്കോലുകൾക്ക് മുകളിൽ പട്ടികകൾ അടിച്ചാണ് ഓലയെ/ഓടിനെ താങ്ങി നിർത്തുന്നത്. കഴുക്കോലുകൾ കൂടുതൽ കാലം നിലനിൽക്കുന്നതിനായി സംരക്ഷണവേലകളും ചെയ്തുവരുന്നു.

"https://ml.wikipedia.org/w/index.php?title=കഴുക്കോൽ&oldid=1694915" എന്ന താളിൽനിന്ന് ശേഖരിച്ചത്