കല്ലുപാലം, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലത്തിന്റെ മധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖുമുദ്ര

കൊല്ലം പട്ടണത്തിൽ 1820-കളിൽ കരിങ്കല്ലുപയോഗിച്ച് നിർമ്മിച്ച പാലമാണ് കല്ലുപാലം, കൊല്ലം. സേതുപാർവതിബായി തിരുവിതാംകൂർ റീജന്റായായിരുന്ന കാലത്ത് പാർവതി പുത്തനാറിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് കൊല്ലം തോട് വെട്ടി. തോട് വന്നതോടെ ഇരുകരകളിലായി മാറിയ ചാമക്കട മുതൽ ലക്ഷ്മിനടവരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാനാണ് കല്ലുപാലം നിർമിച്ചത്.

കല്ലുപാലം വന്നതോടെ നഗരത്തിലെ വ്യാപാരം മെച്ചപ്പെട്ടു. പാലത്തിനൊപ്പം കൽപ്പടവുകളും നിർമിച്ചിരുന്നു. ദൂരദേശങ്ങളിൽനിന്ന് വള്ളങ്ങളിൽ ഇവിടേക്ക്ധാരാളമായി ചരക്ക് കൊണ്ടുവരികയും മറ്റ് ഉത്‌പന്നങ്ങൾ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. പാലത്തിന്റെ മധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖുമുദ്രയുണ്ടായിരുന്നു.

തത്സ്ഥിതി[തിരുത്തുക]

കല്ലുപാലം, കൊല്ലം

ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2019 ഡിസംബറിൽ പാലം പൊളിച്ചു നീക്കി. [1] പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ചറിനാണ് നിർമ്മാണച്ചുമതല.[2] പുതിയ പാലത്തിന്റെ നീളം: 25 മീറ്റർ

ജലനിരപ്പിൽനിന്നുള്ള ഉയരം: അഞ്ചുമീറ്റർ

ജലനിരപ്പിനോടു ചേർന്നുള്ള നീളം: 15 മീറ്റർ

പദ്ധതിത്തുക: അഞ്ചുകോടി

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/news-21-10-2019/829206
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-25.
"https://ml.wikipedia.org/w/index.php?title=കല്ലുപാലം,_കൊല്ലം&oldid=3802817" എന്ന താളിൽനിന്ന് ശേഖരിച്ചത്