കലാമണ്ഡലം ഗീതാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലാമണ്ഡലം ഗീതാനന്ദൻ
ജനനംനവംബർ 6, 1959
മരണംജനുവരി 28, 2018(2018-01-28) (പ്രായം 58)
ദേശീയതഇന്ത്യൻ
തൊഴിൽഓട്ടൻ തുള്ളൽ വിദഗ്ദ്ധൻ
ജീവിത പങ്കാളി(കൾ)ശോഭ ഗീതാനന്ദൻ
കുട്ടി(കൾ)സനൽ കുമാർ
ശ്രീലക്ഷ്മി

കേരളത്തിലെ ഒരു ഓട്ടൻ തുള്ളൽ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദൻ. രാജ്യത്തിനകത്തും പുറത്തുമായി അയ്യായരത്തിലധികം വേദികളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചുണ്ട്. നിരവധി സിനിമകളിലും വേഷമിട്ടു. 33 വർഷം കേരള കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്നു. നാല്പതുവർഷക്കാലമായി തുള്ളൽ അഭ്യസിപ്പിക്കുന്ന ഗീതാനന്ദന് ആയിരത്തോളം ശിഷ്യന്മാരുണ്ട്.

2018 ജനുവരി 28ന് തൃശ്ശൂർ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂർ മഹാശിവക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു.[1]

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം (2015)[2]
  • കേരള സംഗീത നാടക അക്കാദമി അവാർഡ് (2000)[3]

അവലംബം[തിരുത്തുക]

  1. "കലാമണ്ഡലം ഗീതാനന്ദന് വേദിയില് കുഴഞ്ഞുവീണ് മരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-28. മൂലതാളിൽ നിന്നും 2018-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-29.
  2. "കലാമണ്ഡലം ഗീതാനന്ദന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം". Keralanews. 2015-09-07. മൂലതാളിൽ നിന്നും 2018-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-29.
  3. "നൃത്തം, അവാർഡുകൾ, കേരള സംഗീത നാടക അക്കാഡമി". Keralaculture.org. മൂലതാളിൽ നിന്നും 2018-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-29.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ഗീതാനന്ദൻ&oldid=3090160" എന്ന താളിൽനിന്ന് ശേഖരിച്ചത്