കരോലിൻ ഹാരിസൺ
കരോലിൻ ലാവിനിയ ഹാരിസൺ | |
---|---|
First Lady of the United States | |
In role March 4, 1889 – October 25, 1892 | |
രാഷ്ട്രപതി | Benjamin Harrison |
മുൻഗാമി | Frances Cleveland |
പിൻഗാമി | Mary McKee (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Oxford, Ohio, U.S. | ഒക്ടോബർ 1, 1832
മരണം | ഒക്ടോബർ 25, 1892 Washington, D.C., U.S. | (പ്രായം 60)
പങ്കാളി | Benjamin Harrison (1853–1892) |
കുട്ടികൾ | Russell Mary |
അൽമ മേറ്റർ | Miami University |
ഒപ്പ് | |
കരോലിൻ ലാവിനിയ സ്കോട്ട് ഹാരിസൺ (ജീവിതകാലം: ഒക്ടോബർ 1, 1832 – ഒക്ടോബർ 25, 1892), ഒരു സംഗീതാദ്ധ്യാപികയും അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ബെഞ്ചമിൻ ഹാരസണിൻറെ ഭാര്യയും അമേരിക്കയുടെ പ്രഥമവനിതയുമായിരുന്നു. ബെഞ്ചമിൻ ഹാരിസൺ പ്രസിഡൻറ പദവിയിലിരുന്ന 1889 മുതൽ അദ്ദേഹം മരണമടയുന്നതുവരെ അവർ പ്രഥമവനിതയായി തുടർന്നിരുന്നു.
വൈറ്റ് ഹൌസിന്റെ വിപുലമായ നവീകരണത്തിനുവേണ്ടി അവർ ഫണ്ടുകൾ സ്വരൂപിക്കുകയും ജോലികൾക്കു മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിലും അതിന്റെ സംരക്ഷണത്തിലും അതീവ തൽപ്പരമായിരുന്ന അവർ 1890 ൽ നാഷണൽ സൊസൈറ്റി ഓഫ് ഡോട്ടേർസ് ഓഫ് ദി അമേരിക്കൻ റെവല്യൂഷന്റെ (DAR) രൂപീകരണത്തിനു സഹായിക്കുകയും അതിന്റെ ആദ്യ പ്രസിഡന്റ് ജനറൽ ആയി പ്രവർത്തിക്കുകയും ചെയ്തു.
ആദ്യകാലജീവിതം, വിദ്യാഭ്യാസം
[തിരുത്തുക]കരോളിൻ ലാവിനിയ സ്കോട്ട് ഒഹായോയിലെ ഒക്സ്ഫോർഡിൽ ഒരു പ്രിസ്ബിറ്റേറിയൻ മന്ത്രിയും മിയാമി സർവകലാശാലയിലെ സയൻസ്, ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന ജോൺ വിതർസ്പോൺ സ്കോട്ടിന്റെ രണ്ടാമത്തെ മകളായി ജനിച്ചു.