Jump to content

കരോലിനത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയുടെ തനത് തത്തയിനങ്ങളിലൊന്നായിരുന്നു കരോലിനത്തത്ത (Carolina Parakeet), വർണ ശബളമായ ശരീരം , കടും മഞ്ഞ നിറത്തിലുള്ള തല , ചുവപ്പുകലർന്ന ഓറഞ്ചു നിറത്തിലുള്ള മുഖം , ഇളം തവിട്ടു കാലുകൾ, കണ്ണുകൾക്കു ചുറ്റും വെള്ള വലയം , പച്ച നിറമുള്ള വാലുകൾ തുടങ്ങിയ പ്രത്യേകതകൾ ഇവയെ ആകർഷകമാക്കി. ഏതാണ്ട് 30 സെന്റി മീറ്ററായിരുന്നു നീളം . ഉറക്കെ ചിലച്ചുകൊണ്ട് കൂട്ടമായി സഞ്ചരിച്ച ഇവയുടെ ശബ്ദം വളരെ ദൂരെ നിന്നുപോലും കേൾക്കാനാകുമായിരുന്നു. വിഷാംശമുള്ള ഒരിനം ചെടിയുടെ വിത്തുകൾ കഴിച്ചിരുന്നതുകൊണ്ട് ഈ തത്തകളെ വേട്ടയാടിത്തിന്ന പൂച്ചകൾ ചത്തുപോയി ! വിളകൾ നശിപ്പിച്ചിരുന്നതു കൊണ്ട് കർഷകർ കരോലിനത്തകളെ കൂട്ടമായി കൊന്നൊടുക്കിയിരുന്നു. അലങ്കാരപ്പക്ഷികളായും ഇവയെ ഉപയോഗിച്ചു. 1920-കളോടെ ഇവയുടെ സാന്നിധ്യം നാമമാത്രമായി. ഏതാനും പതിറ്റാണ്ടുകൾ കൂടി ഇവയെ വിരളമായി മാത്രം കണ്ടു . പിന്നീട് അതും ഇല്ലാതായി .

കരോലിനത്തത്ത
Mounted specimen in the Field Museum
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Conuropsis
Species:
C. carolinensis
Binomial name
Conuropsis carolinensis
Subspecies

C. c. carolinensis
C. c. ludovicianus

Synonyms

Psittacus carolinensis Linnaeus, 1758
Conurus carolinensis Lesson, 1831

  1. BirdLife International (2012). "Conuropsis carolinensis". IUCN Red List of Threatened Species. 2012. Retrieved 26 നവംബർ 2013.
"https://ml.wikipedia.org/w/index.php?title=കരോലിനത്തത്ത&oldid=3672369" എന്ന താളിൽനിന്ന് ശേഖരിച്ചത്