കരിമ്പരുന്ത്
കരിമ്പരുന്തു് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ictinaetus Blyth, 1843
|
Species: | I. malayensis
|
Binomial name | |
Ictinaetus malayensis (Temminck, 1822)
| |
Synonyms | |
Neopus malayensis |
ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഒരിനം പരുന്താണ് കരിമ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്:Black Eagle, ശാസ്ത്രീയനാമം: Ictinaetus malayensis). ഏഷ്യയിലെ കുന്നിൻ പ്രദേശങ്ങൾക്ക് മുകളിലും കാടുകൾക്ക് മുകളിലും ഒഴുകി പറന്ന് ഇര തേടുന്നവയാണ് ഇവ. ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം. മിക്കപ്പോഴും അവയുടെ കൂട്ടിൽ നിന്നാണ് ഇര പിടിക്കുന്നത്.
രൂപവിവരണം
[തിരുത്തുക]ചക്കിപ്പരുന്തിനേക്കാൾ വലുതാണ്. ചിറകുകൾക്ക് നീളവും വീതിയും കൂടുതലാണ്. കറുത്ത നിറമാണ്. നാസപിണ്ഡവും കാലുകളും നല്ല മഞ്ഞനിറമാണ്. പറക്കുമ്പോൾ ചിറകിന്റെ അറ്റത്തുള്ള പ്രഥമ തൂവലുകൾ തമ്മിൽ തൊടാതെ മുകളിലേക്ക് വളഞ്ഞിരിയ്ക്കും. [6] 70-80 സെ.മീ. നീളമുണ്ട്.
അവയുടെ കറുത്ത നിറവും വലിപ്പവും സാവധാനത്തിലുള്ള പറക്കലും കൊണ്ട് എളുപ്പം തിരിച്ചറിയാം.[7] ആണും പെണ്ണും കാഴ്ചയ്ക്കൊരുപോലെയാണ്.
വിതരണം
[തിരുത്തുക]തെക്കേ ഇന്ത്യയിൽ നടത്തിയ പഠനത്തിൽ നല്ല മേലാപ്പുകളുള്ള കാടുകളിലാണ് കാണുന്നത്. 50%ത്തിൽ കുറവ് മേലാപ്പുകളുള്ള കാടുകളിൽ ഇവയെ കാണാറില്ല. [8]
പ്രജനനം
[തിരുത്തുക]ഏഷ്യയിൽ പ്രജനനം നടത്തുന്നവയാണ്. ഇവ ഉയരമുള്ള മരങ്ങളിൽ 3-4 അടി വീതിയിലുള്ള പരന്ന കൂടുകളാണ് ഉണ്ടാക്കുക. കൂടുകെട്ടുന്ന കാലത്ത് ഇവ വായുവിൽ പല അഭ്യാസങ്ങളും കാണിയ്ക്കും. ഒന്നോ രണ്ടോ മുട്ടകളിടും. മുട്ടയിടുന്ന കാലം ജനുവരി മുതൽ ഏപ്രിൽ വരെയാണ്. [9][10][11]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Ictinaetus malayensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ പേജ്196, കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- ↑ Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Vol. 2. Smithsonian Institution & Lynx Edicions. p. 104.
- ↑ Thiollay, Jean-Marc (1993). "Response of a Raptor Community to Shrinking Area and Degradation of Tropical Rain Forest in the South Western Ghats (India)". Ecography. 16 (2): 97–110. doi:10.1111/j.1600-0587.1993.tb00062.x.
- ↑ Buchanan,Kenneth (1899). "Nesting of the Black Eagle". J. Bombay Nat. Hist. Soc. 12 (4): 776–777.
- ↑ Daly,W Mahon (1899). "Nesting of the Black Eagle". J. Bombay Nat. Hist. Soc. 12 (3): 589.
- ↑ Baker,ECS (1918). "Notes on the nidification of some Indian Falconidae. III. the genera Ictinaetus and Microhierax". Ibis. 60 (1): 51–68. doi:10.1111/j.1474-919X.1918.tb00770.x.