കഭീ കഭീ മേരേ ദിൽ മേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
"കഭീ കഭീ മേരേ ദിൽ മേ"
ഗാനം by മുകേഷ് (ഗായകൻ)
from the album കഭീ കഭീ മേരേ ദിൽ മേ
Released1976
RecordedMehboob Studio, Bandra(W),
Mumbai, India
GenreFilm score
Length4:45
LabelEMI
Songwriter(s)സാഹിർ ലുധിയാൻവി
Producer(s)ഖയ്യാം

യാഷ് ചോപ്ര സംവിധാനം ചെയ്ത ‘കഭീ കഭീ’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനമാണ് കഭീ കഭീ മേരേ ദിൽ മേ. സാഹിർ ലുധിയാൻവിയുടെ രചനയ്ക്ക് സംഗീത സംവിധായകനായ മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി ആണ് ഈണം പകർന്നത്. മുകേഷ്ആലപിച്ച ഈ ഗാനത്തിന് 1976ലെ മികച്ച രചന, സംഗീതം, ആലാപനം എന്നീ മൂന്ന് ഫിലിം ഫെയർ പുരസ്കാരങ്ങൾ ലഭിച്ചു.[1][2] ലതാ മങ്കേഷ്കറും മുകേഷും ചേർന്നു പാടുന്ന യുഗ്മഗാനത്തിന്റെ മറ്റൊരു ട്രാക്കും ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ ഏറ്റവും മികച്ച പ്രണയരചനകളിലൊന്നായി ഈ ഗാനം വിലയിരുത്തപ്പെട്ടിട്ടുണ്ട്.

സിനിമയിൽ[തിരുത്തുക]

ഈ യുഗ്മഗാനത്തിൽ രാഖിയും ശശി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. വിവാഹ രാത്രിയിൽ മണിയറയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം.

അവലംബം[തിരുത്തുക]

  1. Sahir: A poet par excellence Indian Express, March 08, 2006.
  2. "PM meets musician Khayyam". The Times of India. New Delhi. PTI. 7 July 2006. ശേഖരിച്ചത് 2 July 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഭീ_കഭീ_മേരേ_ദിൽ_മേ&oldid=3199093" എന്ന താളിൽനിന്ന് ശേഖരിച്ചത്