കബേരി ഗായെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബേരി ഗായെൻ
কাবেরী গায়েন
ജനനം (1970-01-01) 1 ജനുവരി 1970  (53 വയസ്സ്)
കലാലയംയൂണിവേഴ്സിറ്റി ഓഫ് ധാക്ക (BA, MA)
എഡിൻബർഗ് നാപ്പിയർ യൂണിവേഴ്സിറ്റി (പി.എച്ച്.ഡി.)
തൊഴിൽProfessor, Department of Mass Communication and Journalism
സജീവ കാലം1994 - present
അറിയപ്പെടുന്നത്Social activism
അറിയപ്പെടുന്ന കൃതി
Muktijuddher Cholochchitre Naree Nirman

കബേരി ഗായെൻ ബംഗ്ലാദേശ് പണ്ഡിതയായ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും അടിച്ചമർത്തുന്നതിനെതിരെ അവർ സമരം ചെയ്തുവരുന്നു.[1]

അവർ ധാക്ക സർവ്വകലാശാലയിലെ മാസ്സ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസ്സർ ആണ്. ഇതിനൊപ്പം, യു. കെയിലെ എഡിൻബർഗ് നാപ്പിയർ സർവ്വകലാശാലയിലെ വിസിറ്റ്ങ് പ്രൊഫസ്സറുമാണ്.[2]

മുൻകാലജീവിതം[തിരുത്തുക]

കബേരി ഗായെൻ ബംഗ്ലാദേശിലെ ഖുൽനയിലെ ബംഗാളി കായസ്ഥ കുടുംബത്തിൽ ജനിച്ചു. ബാരിസാൽ ഗവൺമെന്റ് വിമൻസ് കോളജിൽ പഠിച്ചു.

സാമൂഹ്യപ്രവർത്തനം[തിരുത്തുക]

ഗായെൻ ഹിന്ദു ക്രിസ്ത്യൻ നിരീശ്വരവാദികൾ എന്നിവരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. ആസിഫ് മൊഹിയുദ്ദീൻ എന്ന ബംഗ്ലാദേശി ബ്ലോഗർക്കു നീതിലഭിക്കാനും പ്രവർത്തിച്ചു. ബംഗ്ലാദേശ് നിയമവ്യവസ്ഥയിൽ നീതി ലഭിക്കാൻ അനവരതം പ്രവർത്തിച്ചു.

തീവ്രവാദികളുടെ ഭീഷണി[തിരുത്തുക]

അൻസറുള്ള ബംഗ്ല ടീം എന്ന ബംഗ്ലാദേശ് തീവ്രവാദിസംഘടനയിൽനിന്നും മരണവാറണ്ട് ലഭിച്ചിട്ടുണ്ട്. ഇവർ തന്നെയാണ് ബംഗ്ലാദേശി ബ്ലോഗ്ഗർ ആയിരുന്ന അവിജിത്ത് റോയ് കൊലപ്പെടുത്തിയത് എന്നവകാശപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Gayen, Kaberi (28 March 2015). "Women not portrayed as Freedom Fighters on Screen". The Daily Star.
  2. "Department of Mass Communication & Journalism". University of Dhaka. മൂലതാളിൽ നിന്നും 1 August 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കബേരി_ഗായെൻ&oldid=3592774" എന്ന താളിൽനിന്ന് ശേഖരിച്ചത്