ബാരിസാൽ
Barisal City বরিশাল বাকলা (Bakla) চন্দ্রদ্বীপ (Chandradeep), | |
---|---|
Barisal | |
Nickname(s): Venice of the East | |
Country | Bangladesh |
Division | Barisal Division |
District | Barisal District |
Municipality Eshtablished | 1876 |
City Corporation | 2002 |
Granted city status | 19 April 2001 [1] |
• ഭരണസമിതി | Barisal City Corporation |
• City Mayor | Ahsan Habib Kamal |
• നഗരം | 58 ച.കി.മീ.(22 ച മൈ) |
ഉയരം | 1 മീ(4 അടി) |
(2011)[3] | |
• Metropolis | 328,278 |
• ജനസാന്ദ്രത | 10,524/ച.കി.മീ.(27,260/ച മൈ) |
• മെട്രോപ്രദേശം | 385,093 |
സമയമേഖല | UTC+6 (BST) |
Postal code | 8200 |
Calling code | 0431 |
വെബ്സൈറ്റ് | Official Web Portal |
ബാരിസാൽ (ബംഗാളി: বরিশাল Bariśāl; ചരിത്രപരമായി: ബക്ല-ചന്ദ്രദ്വിപ്; ഗിർഡ്-ഇ-ബാൻഡർ) കീർത്തൻഖോല നദിക്കരയിലുള്ള തെക്കൻ-മദ്ധ്യ ബംഗ്ലാദേശിലെ ഒരു പ്രധാന പട്ടണമാണ്. ബരിസാൽ ജില്ലയിലെയും ബരിസാൻ ഡിവിഷനിലെയും ഏറ്റവും വലിയ പട്ടണവും ഭരണകേന്ദ്രവും കൂടിയാണ് ഈ പട്ടണം. ബംഗ്ലാദേശിലെ വളരെ പഴയ മുനിസിപ്പാലിറ്റിയും നദീ തുറമുഖവുമാണിത്. ബാരിസാൽ മുനിസിപ്പാലിറ്റി ഉദയം ചെയ്തത് 1876 ൽ ബ്രട്ടീഷ് രാജിൻറെ കാലത്തായിരുന്നു. 2002 ജൂലൈ 25 ന് ഇതൊരു സിറ്റി കോർപ്പറേഷനായി ഉയർത്തപ്പെട്ടു.[4] പട്ടണത്തിലെ 30 വാർഡുകളും 50 മഹല്ലാസും ഉൾപ്പെടെയുള്ള ആകെ ജനസംഖ്യ 2011 ലെ ദേശീയ സെൻസസ് പ്രകാരം 328,278 ആണ്. പട്ടണം നിലനിൽക്കന്നത് 58 km² പ്രദേശത്താണ്.[5]
ചരിത്രം
[തിരുത്തുക]മുഗൾ കാലഘട്ടത്തിൽ, ബാരിസാൽ അർദ്ധ സ്വാതന്ത്ര്യമുള്ള പ്രദേശമായിരുന്നു. അക്കാലത്ത് മുഗളന്മാരും ഈ പ്രദേശത്തെ രാജാക്കന്മാരുമായി നിരന്തരം യുദ്ധങ്ങൾ നടന്നിരുന്നു. കാലക്രമേണ ഈ ദേശം ബംഗാൾ നവാബുമാരുടെ കൈവശത്തിലായി. പിന്നീട് രാജാ നകുലേശ്വർ ബോസിൻറെ നിയന്ത്രണത്തിലും ശേഷം ബ്രട്ടീഷ് ഇന്ത്യയുടെ നിയന്ത്രണത്തിലുമായി. ഇന്ത്യാവിഭനജ സമയം പാകിസ്താൻറെ കയ്യിലായ ഈ പ്രദേശം ബംഗ്ലാദേശ് എന്ന പേരിൽ പാകിസ്താനിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു.
ഈ മേഖലയിലെ മദ്ധ്യഭാഗത്തുള്ള പ്രധാന പട്ടണമാണ് ബാരിസാൽ. ബംഗ്ലാദേശിലെ ഏറ്റവും വലിയ നദീ തുറമുഖവും കൂടിയാണിത്. ഈ പട്ടണത്തിൽ ഏകദേശം 0.38 മില്ല്യൺ ആളുകൾ താമസിക്കുന്നു. മെഡിക്കൽ കോളജ്, കേഡറ്റ് കോളജ്, ഫാർമസികൾ, വസ്ത്രനിർമ്മാണ സ്ഥാപനങ്ങൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ബംഗ്ലാദേശ് ഇൻലാൻറ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുഖ്യ കാര്യാലയം ഇവിടെയാണ് പ്രവർത്തിക്കുന്നത്.
ചില സമയം ഈ പട്ടണത്തെ "വെനീസ് ഓഫ് ദ ഈസ്റ്റ്" അഥവാ "വെനീസ് ഓഫ് ബംഗാൾ" എന്നു വിളിക്കാറുണ്ട്.[6]
ഭൂമിശാസ്ത്രം
[തിരുത്തുക]ബാരിസാൽ പട്ടണത്തിൻറെ ചുറ്റളവ് 58 km2 ആണ്. ഈ പ്രദേശം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 22° 42′ 0″ N, 90° 22′ 0″ E ആണ്.
ബാരിസാൽ ജില്ലയുടെ മൊത്തം വിസ്തീർണ്ണം 2790.51 km2 ആണ്. ഇതിനു ചുറ്റുമായി വടക്ക് മദരിപൂർ, ശരിയത്പൂർ, ചാന്ദ്പൂർ, ലക്ഷ്മിപൂർ എന്നീ ജില്ലകളും തെക്കു വശത്ത് പദുവാഖലി, ബർഗുണ ജില്ലകളും കിഴക്കു വശത്ത് ഭോല, ലക്ഷ്മിപൂർ, ജില്ലകളും പടിഞ്ഞാറ് ജലോകടി, പിരോജ്പൂർ, ഗോപാൽഗൻജ് ജില്ലകളുമാണ്. ബാരിസാൽ പട്ടണത്തിലൂടെ അനേകം നദികൾ ഒഴുകുന്നുണ്ട്. കീർത്തനഘോല, അരിയൽഖാൻ, ഖോയാബാദ്, കലിജിറ, സന്ധ എന്നിവയാണ് അവയിൽ ചിലത്.
ബംഗ്ലാദേശിൻറെ നെല്ലുൽപ്പാദന കേന്ദ്രമാണ് ബാരിസാൽ. "ബലാം" എന്ന പ്രത്യേകതരം ബസ്മതി അരി ഇവിടെ വളരെ പ്രസിദ്ധമാണ്. വെറ്റല കൃഷിയ്ക്കും ഈ പട്ടണം പ്രസിദ്ധമാണ്. പട്ടണത്തെ ചുറ്റ നദിയുള്ളതിനാൽ ഇവിടെ മത്സ്യം സുലഭമായി കിട്ടുന്നു. തീരപ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാൽ തെങ്ങുകൾ ധാരാളമായുണ്ട്.
ജനസംഖ്യ
[തിരുത്തുക]2011 ലെ ദേശീയ സെൻസസ് പ്രകാരം ബാരിസാൽ പട്ടണത്തിലെ ജനസംഖ്യ 328,278 ആണ്. പുരുഷന്മാരുടെ മാത്രം ജനസംഖ്യയുടെ അനുപാതം 51.63 ശതമാനവും സ്ത്രീകളുടേത് 48.37 ശതമാനവുമാണ്.[7]
ഈ പട്ടണത്തിലെ ജനങ്ങളുടെ സാക്ഷരത 75.3 ശതമാനം ആണ്.[8] ദേശീയ ശരാശരിയായ 56.5 ശതമാനത്തേക്കാൾ കൂടുതലാണിത്. ബരിസാലി പട്ടണത്തിലെ ഭൂരിപക്ഷം ആളുകളും ബംഗാളി വംശജരാണ്.
മതം
[തിരുത്തുക]ഈ പട്ടണത്തിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഇസ്ലാം മതാനുയായികളാണ്. ഇത് ജനസംഖ്യയുടെ 89.30 ശതമാനമാണ്. ഇതിൽ സുന്നി, ഹനഫി വിഭാഗങ്ങൾ പെടുന്നു. മറ്റു മതക്കാരിൽ 9.7 ശതമാനം ഹിന്ദു മതാനുയായികളും ഏതാനും മറ്റു മതസ്ഥരുമാണ്, പ്രധാനമായി ക്രിസ്തു മതാനുയായികൾ (.98 ശതമാനം), ബുദ്ധമതാനുയായികൾ (0.01 ശതമാനം) എന്നിങ്ങനെയാണ്.[9]
കാലാവസ്ഥ
[തിരുത്തുക]Barisal പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 25.6 (78.1) |
28.2 (82.8) |
32.2 (90) |
33.3 (91.9) |
33.0 (91.4) |
31.7 (89.1) |
30.9 (87.6) |
30.9 (87.6) |
31.5 (88.7) |
31.5 (88.7) |
29.6 (85.3) |
26.5 (79.7) |
30.4 (86.7) |
ശരാശരി താഴ്ന്ന °C (°F) | 11.9 (53.4) |
14.9 (58.8) |
20.2 (68.4) |
23.6 (74.5) |
24.7 (76.5) |
25.6 (78.1) |
25.5 (77.9) |
25.5 (77.9) |
25.3 (77.5) |
23.6 (74.5) |
18.8 (65.8) |
13.3 (55.9) |
21.1 (70) |
മഴ/മഞ്ഞ് mm (inches) | 8 (0.31) |
27 (1.06) |
56 (2.2) |
128 (5.04) |
230 (9.06) |
409 (16.1) |
408 (16.06) |
370 (14.57) |
258 (10.16) |
162 (6.38) |
53 (2.09) |
15 (0.59) |
2,124 (83.62) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 1 | 3 | 3 | 7 | 11 | 18 | 23 | 22 | 16 | 8 | 2 | 0 | 114 |
ഉറവിടം: WMO[10] |
അവലംബം.
[തിരുത്തുക]- ↑ "Barisal City Master Plan - Urban Development Directorate". Urban Development Directorate - Government of Bangladesh. Archived from the original on 14 April 2015. Retrieved 14 April 2015.
- ↑ "Barisal City Corporation, Bangladesh" (PDF). ICLEI. Archived from the original (PDF) on 2015-04-12. Retrieved 12 April 2015.
- ↑ "Population & Housing Census-2011" (PDF). Bangladesh Bureau of Statistics. p. 38. Archived from the original (PDF) on 2015-12-08. Retrieved 15 December 2015.
- ↑ Tapan Palit (2012). "Barisal City Corporation". In Sirajul Islam and Ahmed A. Jamal (ed.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ "Barisal City Corporation". Barisal City Corporation. Archived from the original on 2015-02-03. Retrieved 2014-09-19.
- ↑ Thedailystar.net Archived October 26, 2012, at the Wayback Machine.
- ↑ "Barisal City Corporation". Barisal City Corporation. Archived from the original on 2015-02-03. Retrieved 2014-09-19.
- ↑ "Bangladesh Bureau of Statistics Region Census 2011 page 30" (PDF). Bangladesh Bureau of Statistics. Archived from the original (PDF) on 2014-11-13. Retrieved 2014-09-20.
- ↑ 9.0 9.1 "..:: Bangladesh Bureau of Statistics ::.. Region Census 2011 page 28" (PDF). Bangladesh Bureau of Statistics. Archived from the original (PDF) on 2014-09-24. Retrieved 2014-09-20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "religion census 2011" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Climatological Information". WMO. Retrieved 29 January 2016.